ആർ എൽ വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസ് ; നർത്തകി സത്യഭാമയ്ക്ക് മൂൻകൂർ ജാമ്യമില്ല

ആർ.എൽ.വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ നർത്തകി സത്യഭാമയ്ക്ക് മുൻകൂർ ജാമ്യമില്ല. ഒരാഴ്ചക്കുള്ളിൽ തിരുവനന്തപുരം എസ്.സി,എസ്.ടി കോടതിയിൽ കീഴടങ്ങണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. അന്നേ ദിവസം സത്യഭാമയുടെ ജാമ്യഹർജി എസ്.സി,എസ്.ടി കോടതി പരിഗണിക്കണമെന്നും നിർദേശം നൽകി. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സത്യഭാമ ആർ.എൽ.വി രാമകൃഷ്ണനെ അധിക്ഷേപിച്ചത്. ഇത് ഏറെ വിവാദമാകുകയും തുടര്‍ന്ന് രാമകൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

Read More

ഒന്നാന്തരം സഖാത്തി; സത്യഭാമ സിപിഐഎമ്മുകാരിയെന്ന് കെ സുരേന്ദ്രൻ

കലാമണ്ഡലം സത്യഭാമ ബിജെപി അം​ഗമാണെന്ന വാദത്തിൽ പ്രതികരണവുമായി ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. സത്യഭാമ സിപിഐഎമ്മുകാരിയാണെന്ന് സുരേന്ദ്രൻ പറഞ്ഞു. ഒന്നാന്തരം സഖാത്തിയാണ് സത്യഭാമ. മെമ്പർഷിപ്പ് പരിപാടിയിൽ താൻ പങ്കെടുത്തിട്ടില്ല. തൻ്റെ കാലത്ത് അംഗത്വം എടുത്തിട്ടില്ല. 2020-ൽ ആണ് അധ്യക്ഷനായത്. 2019-ൽ ബിജെപി അംഗത്വം എടുത്തയാൾക്ക് എന്തിനാണ് സിപിഐഎം ബ്രാഞ്ച് കമ്മിറ്റി കത്ത് കൊടുക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. സിപിഐഎം ആണെന്ന് ബോധ്യപ്പെട്ടതു കൊണ്ടല്ലേ കത്ത് കൊടുത്തതെന്നും സുരേന്ദ്രൻ ആരോപിച്ചു. മുൻ ബിജെപി സംസ്ഥാന പ്രസിഡൻ്റ് ശ്രീധരൻ പിള്ളയുടെ കയ്യിൽ…

Read More

അധിക്ഷേപ പരാമർശം; നൃത്താധ്യാപിക സത്യഭാമയ്ക്കെതിരെ അന്വേഷണത്തിന് നിർദേശം; സ്ത്രീധന പീഡനക്കേസ് പുനരന്വേഷിക്കണമെന്ന് ബന്ധുക്കൾ

നൃത്താധ്യാപിക സത്യഭാമ കറുത്തനിറമുള്ള കലാകാരന്മാരെ അധിക്ഷേപിച്ച സംഭവത്തിൽ 10 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ സംസ്ഥാന പോലീസ് മേധാവിക്ക് സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷന്റെ നിർദേശം. ഇതുസംബന്ധിച്ച വാർത്തകർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞദിവസം മനുഷ്യാവകാശകമ്മിഷനും സ്വമേധയാ കേസെടുത്തിരുന്നു. തന്നെക്കൂടി ഉദ്ദേശിച്ചാണ് പരാമർശങ്ങളെന്നു കാട്ടി നർത്തകൻ ആർ.എൽ.വി. രാമകൃഷ്ണനും പരാതി നൽകിയിട്ടുണ്ട്. സത്യഭാമയുടെ പേരിലുള്ള മരുമകളുടെ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പോലീസെടുത്ത സ്ത്രീധന പീഡനക്കേസ് പുനരന്വേഷിക്കണമെന്ന ആവശ്യവുമായി ബന്ധുക്കളും രംഗത്തെത്തി. ഇതിനിടെ ജാത്യധിക്ഷേപം നടത്തിയിട്ടില്ലെന്നും ചാനൽ പ്രവർത്തകർ കുത്തിക്കുത്തി ചോദിച്ചപ്പോൾ താൻ…

Read More

കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം

നർത്തകൻ ആർഎൽവി രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ത്യശൂർ ജില്ലാ പൊലീസ് മേധാവിയും സാംസ്‌കാരിക വകുപ്പ് ഗവൺമെന്റ് സെക്രട്ടറിയും പരാമർശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നു കമ്മിഷൻ അംഗം വി.കെ. ബീനാ കുമാരി ആവശ്യപ്പെട്ടു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണു നടപടി. മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാട സാമിയും ഇതേ വിഷയത്തിൽ പരാതി നൽകിയിരുന്നു. അധിക്ഷേപ പരാമർശത്തിനെതിരായ പ്രതിഷേധ നൃത്തത്തിന് ശേഷം വലിയ പിന്തുണയാണ്…

Read More

‘വേദി നൽകുമെന്ന് സുരേഷ് ഗോപി അറിയിച്ചതിൽ സന്തോഷം’; സത്യഭാമയ്‌ക്കെതിരെ പരാതി നൽകുമെന്ന് ആർഎൽവി രാമകൃഷ്ണൻ

കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ ഉടൻ പരാതി നൽകുമെന്ന് ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു. സത്യഭാമയ്‌ക്കെതിരെ പൊലീസിനും സാംസ്‌കാരിക വകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും ആർഎൽവി രാമകൃഷ്ണൻ അറിയിച്ചു. വേദി നൽകുമെന്ന് സുരേഷ് ഗോപി അറിയിച്ചതിൽ സന്തോഷമുണ്ട്. കലക്കുവേണ്ടി സുരേഷ് ഗോപിയുമായി സഹകരിക്കും. സിനിമാരംഗത്ത് നിന്നും ഇങ്ങനെയൊരു സഹായം കിട്ടാൻ ഇത്ര വർഷം വേണ്ടിവന്നു. എങ്കിലും സന്തോഷമുണ്ട്. കലാമണ്ഡലം സത്യഭാമയുടെ പരാമർശത്തിന് ശേഷം വലിയ പിന്തുണയാണ് കിട്ടുന്നത്. മുന്നോട്ടുപോകാൻ ഈ പിന്തുണ ഊർജ്ജമാണെന്നും ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു. കലാമണ്ഡലം സത്യഭാമ നടത്തിയ…

Read More

‘യഥാർത്ഥ കലാമണ്ഡലം സത്യഭാമ ഈ സ്ത്രീയല്ല, താരതമ്യം ചെയ്യുന്നതു പോലും ശരിയല്ല’; ശ്രീകുമാരൻ തമ്പി

പ്രശസ്ത നർത്തകൻ ആർഎൽവി രാമകൃഷ്ണനെക്കുറിച്ചുള്ള നർത്തകി സത്യഭാമയുടെ അധിക്ഷേപ പരാമർശത്തെ വിമർശിച്ച് പ്രശസ്ത സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. നിറത്തിന്റെയും ജാതിയുടെയും പേരിൽ ഒരു കലാകാരനേയും വിലയിരുത്താൻ പാടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും കലയിൽ പോലും നിറവും ജാതിയുമൊക്കെ കൊണ്ടുവന്ന് കലാരംഗത്തെ മലീമസമാക്കാൻ ആരെയും അനുവദിച്ചുകൂടായെന്നും അദ്ദേഹം കുറിച്ചു.’യഥാർത്ഥ കലാമണ്ഡലം സത്യഭാമ ഈ സ്ത്രീയല്ല. ആ സത്യഭാമ പ്രശസ്ത കഥകളി ആചാര്യൻ കലാമണ്ഡലം പദ്മനാഭൻ നായരുടെ പത്നിയും കലാമണ്ഡലത്തിലെ…

Read More

പൂർവ വിദ്യാർഥി എന്നതിനപ്പുറം കലാമണ്ഡലവുമായി ഒരു ബന്ധവും ഇല്ല; സത്യഭാമയെ തള്ളി കേരള കലാമണ്ഡലം

അന്തരിച്ച താരം കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനും കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിക്കും വിധം സംസാരിച്ചതില്‍ കലാമണ്ഡലം സത്യഭാമയെ തള്ളി കലാമണ്ഡലം. സത്യഭാമയുടെ പ്രതികരണങ്ങളെയും പ്രസ്താവനകളെയുംകലാമണ്ഡലം അപലപിച്ചു. വിസിയും രജിസ്ട്രാറും വാർത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.  സത്യഭാമയുടേത് പരിഷ്കൃത സമൂഹത്തിന് നിരക്കാത്ത പ്രസ്താവന, സത്യഭാമയെ പോലുള്ളവരുടെ പേരിനൊപ്പം കലാമണ്ഡലത്തിന്‍റെ പേര് ചേർക്കുന്നത് സ്ഥാപനത്തിന് കളങ്കം, കലാമണ്ഡലത്തിലെ പൂർവ വിദ്യാർഥി എന്നതിനപ്പുറം സത്യഭാമക്ക് കലാമണ്ഡലവുമായി ഒരു ബന്ധവും ഇല്ലെന്നും കേരള കലാമണ്ഡലം.  ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തിനിടെയാണ്…

Read More