
മന്ത്രിയുടെ ഭാര്യയ്ക്ക് വരെ സര്‍ക്കാരിനെതിരെ പ്രതികരിക്കേണ്ടി വന്നു: പരിഹസിച്ച് സതീശൻ
സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകള്‍ക്ക് ബജറ്റില്‍ അര്‍ഹമായ പരിഗണന നല്‍കിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മതിയായ ബജറ്റ് വിഹിതം നല്‍കാതെ സപ്ലൈകോ സി.പി.എം തകര്‍ത്തു. ഭക്ഷ്യ മന്ത്രിയുടെ ഭാര്യയ്ക്കു വരെ സര്‍ക്കാരിനെതിരെ പ്രതികരിക്കേണ്ടി വന്നുവെന്ന് അദ്ദേഹം പരിഹസിച്ചു. കെ.പി.സി.സി സംഘടിപ്പിക്കുന്ന സമരാഗ്നി പ്രക്ഷോഭ ജാഥയുടെ ഭാഗമായി മലപ്പുറത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയത്. എല്‍.ഡി.എഫില്‍ ഘടകകക്ഷിയെന്ന നിലയില്‍ അര്‍ഹതപ്പെട്ട അംഗീകാരം സി.പി.ഐക്ക് ലഭിക്കുന്നില്ലെന്ന് സതീശൻ പറഞ്ഞു. കേരളത്തെ സാമ്പത്തികമായി എല്‍.ഡി.എഫ്…