സുതാര്യവും നീതിപൂര്‍വകവുമായി വോട്ടെടുപ്പ് നടന്നില്ല; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി സതീശന്‍

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വകവുമായി വോട്ടെടുപ്പ് നടന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. രണ്ട് വോട്ടുകള്‍ക്കിടയിലെ കാലതാമസം പല ബൂത്തുകളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. കനത്ത ചൂടില്‍ മണിക്കൂറുകളോളം കാത്ത് നിന്നിട്ടും വോട്ട് ചെയ്യാനാകാതെ നിരവധി പേര്‍ മടങ്ങിയ സംഭവങ്ങളുണ്ടായി. ആറു മണിക്ക് മുന്‍പ് ബൂത്തില്‍ എത്തിയ നിരവധി പേര്‍ക്ക് വോട്ട് ചെയ്യാനാകാത്ത സാഹചര്യവും പല സ്ഥലങ്ങളിലുമുണ്ടായി.  സംസ്ഥാനത്ത് ഇത്രയും മോശമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇരട്ട വോട്ടുകളും മരണപ്പെട്ടവരുടെ…

Read More

ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങൾ പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പുര്‍ സര്‍ക്കാരിന്റെ നടപടി ഞെട്ടിക്കുന്നത്: വി.ഡി സതീശന്‍

ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളായ ദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പുര്‍ സര്‍ക്കാരിന്റെ നടപടി ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡിസതീശന്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ ക്രൈസ്തവരുള്ള സംസ്ഥാനത്താണ് സര്‍ക്കാര്‍ ഈ നടപടിയെടുത്തത്. മണിപ്പുരില്‍ നൂറുകണക്കിന് പേര്‍ കൊല ചെയ്യപ്പെടുകയും മുന്നൂറോളം ക്രൈസ്തവ ദേവാലയങ്ങള്‍ കത്തിക്കുകയും മത സ്ഥാപനങ്ങള്‍ തകര്‍ക്കുകയും പതിനായിരങ്ങള്‍ പലായനം ചെയ്യുകയും ചെയ്ത സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അരക്ഷിതത്വം നല്‍കിക്കൊണ്ടാണ് സംഘപരിവാര്‍ സര്‍ക്കാര്‍ അവധി ദിനങ്ങള്‍ ഇല്ലാതാക്കിയത്. കേരളത്തില്‍ കല്യാണത്തിന് ഉള്‍പ്പെടെ മുട്ടിന് മുട്ടിന്…

Read More

അപകീര്‍ത്തികരവും അവാസ്തവവുമായ പ്രസ്താവന; ഇ.പി ജയരാജനെതിരെ വക്കീൽ നോട്ടിസ് അയച്ച് വി.ഡി സതീശൻ

അപകീര്‍ത്തികരവും അവാസ്തവവുമായ പ്രസ്താവന നടത്തിയതായി ആരോപിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വക്കീല്‍ നോട്ടിസ് അയച്ചു. മാര്‍ച്ച് 20ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇ.പി.ജയരാജന്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി അഭിഭാഷകന്‍ അനൂപ് വി.നായര്‍ മുഖേനയാണ് നോട്ടിസ് അയച്ചത്. അപകീര്‍ത്തികരവും അവാസ്തവവും വ്യാജവുമായ പ്രസ്താവന ഏഴു ദിവസത്തിനകം പിന്‍വലിച്ച് ഇ.പി.ജയരാജന്‍ പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും നോട്ടിസില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വി.ഡി.സതീശന്റേത് വൃത്തികെട്ട രാഷ്ട്രീയമാണെന്നാണ്…

Read More

എം എം മണിക്ക് എന്തേലും അസുഖം ഉണ്ടെങ്കിൽ ഡോക്ടറെ കാണിക്കണം: പരിഹസിച്ച് സതീശൻ

ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിനെയും പി ജെ കുര്യനെയും വ്യക്തിപരമായി അധിക്ഷേപിച്ച എം എം മണിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രമാണിമാര്‍ തെറിവിളിക്കാന്‍ അയക്കുന്ന ചട്ടമ്പിയെ പോലെയാണ് എം എം മണിയെന്ന് സതീശൻ വിമര്‍ശിച്ചു. എന്തും പറയാൻ മടിക്കാത്ത ആളാണ് എം എം മണി. സിപിഎം നേതൃത്വം അറിഞ്ഞുകൊണ്ടാണാണ് മണി അധിക്ഷേപ പരാമർശമെന്നും സതീശൻ കുറ്റപ്പെടുത്തി. സിപിഎം ബിജെപി അവിശുദ്ധ ബന്ധമുണ്ടെന്ന ചര്‍ച്ച മാറ്റാൻ മണിയെ ഇറക്കി വിടുകയാണെന്നും സതീശൻ…

Read More

‘വെറും ഉപകരണം’; രാജീവ് ചന്ദ്രശേഖരൻ്റെ കമ്പനിയുമായി ഇപി ജയരാജന് ബന്ധമെന്നാവർത്തിച്ച് സതീശൻ

ഇ.പി ജയരാജൻ വെറും ഉപകരണമാണെന്നും രാജീവ് ചന്ദ്രശേഖരൻ്റെ കമ്പനിയുമായി ഇപി ജയരാജന് ബന്ധമുണ്ടെന്നും സതീശൻ ആവർത്തിച്ചു. ഇപി. കേസ് കൊടുത്താൽ തെളിവ് പുറത്തുവിടാം.നിരാമയ റിസോർട്ട് ഉടമയുമായി ഉള്ള ചിത്രങ്ങൾ പോലും ഉണ്ട്. നേരത്തേ ഇവര്‍ തമ്മില്‍ അന്തര്‍ധാരയായിരുന്നു, ഇപ്പോള്‍ പരസ്യ കൂട്ടുകെട്ടാണ്. വൈദേഹത്തിലെ ഇഡി. അന്വേഷണം ഒഴിവാക്കാൻ രാജീവ്‌ ചന്ദ്രശേഖറുമായി ഇപി കൂട്ട് കൂടി. ഇപി വഴിവിട്ട് സ്വത്തു നേടി എന്ന് ആക്ഷേപം ഇല്ല.ബിസിനസ്‌ പങ്കാളിത്തം ഉണ്ടെന്നാണ് താൻ പറഞ്ഞത്. വൈദേഹവും നിരാമയയും ഒറ്റ കമ്പനി ആയെന്നും…

Read More

‘ഷമ പറഞ്ഞത് സത്യം’; വനിതകൾക്ക് ‌പ്രാതിനിധ്യം കൊടുക്കാൻ കഴിയാത്തതിൽ വിഷമമുണ്ടെന്ന് സതീശൻ

സ്ഥാനാർഥി നിർണയത്തിൽ വനിതകൾക്ക് പ്രാതിനിധ്യം കുറവാണെന്നും കൊടുക്കാൻ കഴിയാത്തതിൽ ഞങ്ങൾക്ക് വിഷമം ഉണ്ടെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ലോക്സഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വം സ്ത്രീകൾക്ക് പ്രാധാന്യം നൽകിയില്ലെന്ന ഷമ മുഹമ്മദിന്റെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘‘ഷമ മുഹമ്മദ് പാവം കുട്ടിയാണ്. അവരുമായി ഞാൻ സംസാരിച്ചു. പാർട്ടിയുമായി പൂർണ്ണമായും സഹകരിച്ച് മുന്നോട്ട് പോകുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. പ്രസിഡന്റ് പറഞ്ഞത് ആ ഉദ്ദേശത്തിലല്ല. കോൺഗ്രസിനെതിരെ ഒരു കാര്യവും പരസ്യമായി പറയില്ലെന്നും കോൺഗ്രസിനുവേണ്ടി പ്രവർത്തിക്കാൻ കേരളത്തിൽ കൂടുതൽ സമയം ചെലവഴിക്കുമെന്നും ഷമ പറഞ്ഞു.’’–സതീശൻ വിശദീകരിച്ചു.  ‘‘വനിതകൾക്ക്…

Read More

കോൺ​ഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം: എല്ലാവരും ഒരുമിച്ചെടുത്ത തീരുമാനമെന്ന് വിഡി സതീശൻ

ലോക്സഭ തെരഞ്ഞെടുപ്പിലെ കോൺ​ഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം എല്ലാവരും ഒരുമിച്ച് എടുത്ത തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്ഥാനാർത്ഥി നിർണയത്തിലെ ഉത്തരവാദിത്തം പാർട്ടിക്കെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതികരിച്ചു. പത്മജ ബിജെപിയിലേക്ക് പോയത് സ്ഥാനാർത്ഥി നിർണയത്തെ സ്വാധീനിച്ചിട്ടില്ലെന്നും ഇരുനേതാക്കളും വ്യക്തമാക്കി. പട്ടികയിൽ ഒരു റിസ്ക്കും ഇല്ല. സർപ്രൈസ് പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്. ഓരോ മണ്ഡലത്തിലും ഏറ്റവും അനിയോജ്യമായ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. കൃത്യമായ ആലോചനക്ക് ശേഷമുള്ള പട്ടികയാണിത്. കെ സി വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കുന്നത് കേരളത്തിലെ നേതാക്കളുടെ ആവശ്യ പ്രകാരം…

Read More

നികുതി കുറച്ച് വീര്യം കുറഞ്ഞ മദ്യം; അഴിമതിയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ്

നികുതി കുറച്ച് വീര്യം കുറഞ്ഞ മദ്യം വിപണിയിലെത്തിക്കാനുള്ള നീക്കത്തിലാണിപ്പോള്‍ സംസ്ഥാന സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്‍റെ ഉത്പാദനം കൂട്ടണമെന്ന് ഏറെക്കാലമായി മദ്യ ഉത്പാദകര്‍ ആവശ്യപ്പെടുന്നുണ്ട്. കര്‍ണാടകയിലും ആന്ധ്രയിലുമെല്ലാം ‘റെഡി ടു ഡ്രിങ്ക്’ എന്നരീതിയില്‍ വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വില്‍പന തുടങ്ങിയിരുന്നു. ഇതേ രീതിയില്‍ കേരളത്തിലും തുടങ്ങണമെന്നായിരുന്നു മദ്യ ഉത്പാദകരുടെ ആവശ്യം. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനുള്ള അനുമതി തേടുകയാണ്. എന്നാല്‍ നികുതി കുറച്ച് വീര്യം കുറഞ്ഞ മദ്യം വില്‍ക്കാനുള്ള സംസ്ഥാന…

Read More

ധനസ്ഥിതി വ്യക്തമാക്കാന്‍ സര്‍ക്കാര്‍ ധവളപത്രം ഇറക്കണം: വി.ഡി സതീശൻ

സംസ്ഥാനത്ത് സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം മുടങ്ങുന്നത് ചരിത്രത്തില്‍ ആദ്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ധനസ്ഥിതി വ്യക്തമാക്കാന്‍ സര്‍ക്കാര്‍ ധവളപത്രം ഇറക്കണം. കേരത്തിൽ ഗുരുതര ധന പ്രതിസന്ധി ഉണ്ടാകുമെന്ന യു.ഡി.എഫ് മുന്നറിയിപ്പ് സര്‍ക്കാര്‍ അവഗണിച്ചു. ശമ്പളം പോലും മുടങ്ങുന്ന ഗുരുതരമായ ധനപ്രതിസന്ധിയിലേക്കാണ് സംസ്ഥാനം കൂപ്പുകുത്തിയിരിക്കുന്നത്. 2020 ലും 2023 ല്‍ യു.ഡി.എഫ് പുറത്തിറക്കിയ ധവളപത്രങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. സര്‍ക്കാരിന്റെ തെറ്റായ രീതിയിലുള്ള ധനകാര്യ മാനേജ്‌മെന്റാണ് ഇതിനു കാരണമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കേരളം ഇതുവരെ കാണാത്ത ഗുരുതര ധനപ്രതിസന്ധിയിലേക്ക് കേരളം…

Read More

മുഖ്യമന്ത്രി പിണറായി വിജയന്‍ അഴിമതിക്കാരനാണെന്ന് തെളിയിക്കപ്പെട്ടാല്‍ എല്‍ഡിഎഫ് തകരും: വി.ഡി സതീശൻ

പിണറായി വിജയൻ മുഖ്യമന്ത്രിയായി ഇരിക്കുമ്പോഴാണ് മകളുടെ ഷെല്‍ കമ്പനിയിലേക്ക് കോടിക്കണക്കിന് രൂപ പ്രവഹിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അന്വേഷണം അവസാനിക്കുന്നതുവരെ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറി നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃശ്ശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ഭരിക്കുന്നത് അഴിമതി സര്‍ക്കാരാണെന്ന യു.ഡി.എഫ്. വാദമുഖങ്ങള്‍ ശരിവയ്ക്കുന്ന സംഭവങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. മാസപ്പടി വിവാദം ഉണ്ടാകുന്നതിന് മുന്‍പ് 2021 ഒക്ടോബര്‍ ഒന്നിന് കര്‍ണാടകത്തിലെ രജിസ്ട്രാര്‍ ഓഫ് കമ്പനി എക്‌സാലോജിക്കിനോട് വിശദീകരണം ചോദിച്ചിരുന്നതായി കാര്‍ണാടക ഹൈക്കോടതി പുറപ്പെടുവിച്ച…

Read More