
ആരോടും ചർച്ചയില്ലാതെയാണ് മന്ത്രിസഭ കൂടി തീരുമാനം; സ്മാർട് സിറ്റി ഭൂമി തിരിച്ചുപിടിക്കാനുള്ള നീക്കം ദുരൂഹം: സ്വന്തക്കാർക്ക് കൊടുക്കാൻ നീക്കമെന്ന് സതീശൻ
സ്മാർട് സിറ്റി ഭൂമി തിരിച്ചുപിടിക്കാനും ടീകോം കമ്പനിക്ക് നഷ്ടപരിഹാരം നൽകാനുമുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആരോടും ചർച്ചയില്ലാതെയാണ് മന്ത്രിസഭ കൂടി തീരുമാനം എടുത്തതെന്നും ദുരൂഹതകൾ നിറഞ്ഞ തീരുമാനം ഇഷ്ടക്കാർക്ക് ഈ ഭൂമി നൽകാനുള്ള ഗൂഢനീക്കമാണെന്നും വി.ഡി.സതീശൻ ആരോപിച്ചു. ‘‘സ്മാർട് സിറ്റി പദ്ധതി അവസാനപ്പിക്കാനുള്ള തീരുമാനം വിചിത്രമാണ്. ആരാണ് ഇതിന്റെ ഉത്തരവാദി? 90,000 പേർക്ക് ജോലി കൊടുക്കുന്ന സംരംഭം അട്ടിമറിക്കപ്പെട്ടു. ടീകോമിന് നഷ്ടപരിഹാരം കൊടുക്കാൻ പോകുന്നവെന്ന് പറഞ്ഞാൽ, സർക്കാരിന് വീഴ്ച സംഭവിച്ചു എന്നല്ലേ അർഥം. കഴിഞ്ഞ 8 വർഷമായി പദ്ധതിക്ക്…