
യുഎഇയിൽ സമുദ്ര നിരീക്ഷണത്തിന് എ.ഐയും സാറ്റലൈറ്റുമായി ‘സാറ്റ്ഗേറ്റ്’ പദ്ധതി
കപ്പൽ ട്രാക്കിങ് മെച്ചപ്പെടുത്തുക, കടൽ സ്ഥിതിഗതികൾ നിരീക്ഷിക്കുക, കാലാവസ്ഥ പ്രവചനം നടത്തുക എന്നിവക്ക് സാറ്റലൈറ്റ്, നിർമിതബുദ്ധി (എ.ഐ) സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന പദ്ധതി ആരംഭിച്ച് യു.എ.ഇ. ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയവും മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററും സഹകരിച്ചാണ് ‘സാറ്റ്ഗേറ്റ് പ്രോജക്ട്’ എന്നുപേരിട്ട പദ്ധതി നടപ്പിലാക്കുന്നത്. ആഗോള നാവിക കേന്ദ്രമെന്ന നിലയിൽ യു.എ.ഇയുടെ പദവി ഉയർത്താൻ ലക്ഷ്യമിട്ടാണ് പദ്ധതി രൂപപ്പെടുത്തിയത്. രാജ്യത്തെ തുറമുഖങ്ങളിൽ എത്തുന്ന കപ്പലുകളുടെ ഡാറ്റാബേസ് വികസിപ്പിക്കാനും ഓൺബോർഡ് ട്രാക്കിങ് ഉപകരണങ്ങളില്ലാതെതന്നെ കപ്പലുകൾ ട്രാക്ക് ചെയ്ത്…