
ബഹിരാകാശത്തേക്ക് കുതിച്ചുയർന്ന് ഒമാൻ ; തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ഉപഗ്രഹം വിക്ഷേപിച്ചു
നൂതന റിമോട്ട് സെൻസിങ്ങും എ.ഐ ശേഷിയുള്ള തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ഉപഗ്രഹം ‘ഒ.എൽ-1’ ഒമാൻ വിക്ഷേപിച്ചു. ‘ഒമാൻ ലെൻസ്’ കമ്പനി അന്താരാഷ്ട്ര ടെലികമ്യൂണിക്കേഷൻ ഓർഗനൈസേഷനിൽ (ഐ.ടി.യു) സുൽത്താനേറ്റിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ആദ്യത്തെ ഉപഗ്രഹമാണ് കഴിഞ്ഞ ദിവസം ചൈനയിൽ നിന്ന് വിക്ഷേപിച്ചത്. ഉപഗ്രഹത്തിന്റെ വിജയകരമായ വിക്ഷേപണത്തോടെ, ബഹിരാകാശ സാങ്കേതിക വിദ്യയുടെ ലോകത്തേക്ക് കുതിച്ച് കയറാനും സുൽത്താനേറ്റിനായി. പരിസ്ഥിതി നിരീക്ഷണം, നഗരാസൂത്രണം, റിസോഴ്സ് മാനേജ്മെന്റ് എന്നിവയുൾപ്പെടെ ഒമാനിലെ നിരവധി മേഖലകളെ പിന്തുണക്കുന്നതിൽ ഈ ഉപഗ്രഹം നിർണായക പങ്ക് വഹിക്കും….