എസ്എസ്എൽസി പരീക്ഷയ്ക്ക് മിനിമം മാർക്ക് നിർബന്ധമാക്കുന്ന നടപടി: വിദ്യാഭ്യാസ വകുപ്പിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത്

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് ഓരോ വിഷയത്തിലും 30% മിനിമം മാർക്ക് നിർബന്ധമാക്കുന്നതിനെതിരെ ക്യാംപെയ്നുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. സാമൂഹികമായും സാംസ്കാരികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ കുട്ടികൾ വലിയതോതിൽ പരാജയപ്പെടാനിടയാക്കുന്നതാണ് ഈ പരിഷ്കാരമെന്നു ചൂണ്ടിക്കാട്ടിയാണു പരിഷത്ത് ക്യാംപെയ്ൻ. പഠനങ്ങളോ പരീക്ഷണങ്ങളോ വിവിധ തലങ്ങളിലെ ചർച്ചകളോ ഇല്ലാതെയാണു വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയെന്നാണു പരിഷത്ത് പറയുന്നത്. ഇതു സംബന്ധിച്ചു ജില്ലകൾ തോറും നടത്താനിരിക്കുന്ന തുടർപ്രക്ഷോഭങ്ങൾക്ക് അടിസ്ഥാനമാക്കേണ്ട ലഘുലേഖയ്ക്കു രൂപം നൽകി. കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിലുൾപ്പെടെ 30% മാർക്ക് നിബന്ധന മൂലം…

Read More

സിൽവർലൈൻ വെള്ളപ്പൊക്കത്തിന് കാരണമാവും; പുനർവിചിന്തനം വേണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത്

സിൽവർലൈൻ പദ്ധതിക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത്. ഹരിത പദ്ധതി എന്ന അവകാശവാദം തെറ്റാണ്. പദ്ധതി വന്നാൽ 4,033 ഹെക്ടർ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ സ്ഥിതി രൂക്ഷമാകും. 55 ഹെക്ടർ കണ്ടൽക്കാട് നശിക്കും. പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഡിപിആറിൽ പറയുന്നില്ല. പദ്ധതിയിൽ പുനർവിചിന്തനം വേണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വിദഗ്ധ സമിതി റിപ്പോർട്ടിൽ പറയുന്നു. പരിഷത്തിന്റെ സംസ്ഥാന സമ്മേളനത്തിലാണ് റിപ്പോർട്ട് പുറത്തിറക്കിയത്. സിൽവർലൈൻ പാതയ്ക്കു മാത്രമായി 6,54,675 ചതുരശ്രമീറ്റർ അളവിൽ വാസമേഖലകൾ ഇല്ലാതാകും. 7,500…

Read More