5,000 വോട്ടുകൾക്ക് മേൽ ഭൂരിപക്ഷം നേടും; പാലക്കാട് വിജയ പ്രതീക്ഷയെന്ന് സരിൻ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വിജയ പ്രതീക്ഷയുണ്ടെന്ന് ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി പി സരിൻ. എൽഡിഎഫിൻ്റെ 40,000 രാഷ്ട്രീയ വോട്ടുകൾ പോൾ‍ ചെയ്തുവെന്നും 50000 വോട്ടുകൾ അനായാസം നേടാനാവുമെന്നും സരിൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ പോളിം​ഗ് കുറഞ്ഞുവെന്ന റിപ്പോർട്ട് പുറത്തുവരുന്നതിനിടെയാണ് സരിൻ്റെ പ്രതികരണം.  എൻഡിഎഫ് അയ്യായിരം വോട്ടുകൾക്ക് മേൽ ഭൂരിപക്ഷം നേടും. യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോവുമെന്നും സരിൻ കൂട്ടിച്ചേർത്തു. അതേസമയം, പാലക്കാട് പോളിംഗ് ശതമാനം കുറഞ്ഞതിന്‍റെ ആശങ്കയിലാണ് മൂന്ന് മുന്നണികളും. 70.51 % ആണ് രേഖപ്പെടുത്തിയ പോളിം​ഗ്. അതേസമയം, ശക്തി…

Read More

തന്റെ വീട്ടിൽ താമസിക്കുന്നത് കുടുംബസുഹൃത്തെന്ന് സരിൻ; വസ്തുതയ്ക്ക് വിരുദ്ധമായി കാര്യങ്ങൾ പടച്ചുവിട്ടു: സരിനൊപ്പം സൗമ്യയും വാർത്താസമ്മേളനത്തിൽ

സൗമ്യ എവിടെ എന്ന് കുറെയായി ചിലർ ചോദിക്കുന്നുവെന്ന് പാലക്കാട്ടെ ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി സരിൻ. ഭാര്യ ഡോ സൗമ്യയുമായി വാർത്താസമ്മേളനത്തിനെത്തിയ സരിൻ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് വീട്ടിലേക്കും ക്ഷണിച്ചു. വീട്ടിലേക്ക് വന്നാൽ പ്രതിപക്ഷ നേതാവിന് കാര്യങ്ങൾ ബോധ്യപ്പെടുമെന്ന് സരിൻ പറഞ്ഞു. ഇരട്ട വോട്ടുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളോടാണഅ ഭാര്യയുമായെത്തി സരിൻ്റെ പ്രതികരണം വസ്തുതയ്ക്ക് വിരുദ്ധമായി കാര്യങ്ങൾ പടച്ചുവിട്ടു. തന്റെ വീട്ടിൽ താമസിക്കുന്നത് കുടുംബസുഹൃത്ത് ആണ്. അവരെ ഇവിടെ നിന്ന് മാറ്റാനുള്ള പ്രയാസം കൊണ്ടാണ് മറ്റൊരു…

Read More

പുസ്തകം പുറത്ത് വന്നാലേ കാര്യങ്ങൾ വ്യക്തമാകൂ; ഇ.പിയുടെ പുസ്തകത്തെപ്പറ്റി ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് സരിൻ

ഇ.പി. ജയരാജന്റെ ആത്മകഥയിലേതെന്ന പേരിൽ പുറത്തുവന്ന ഭാഗങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പ്രതികരണവുമായി പാലക്കാട് എൽഡിഎഫ് സ്ഥാനാർഥി ഡോ. പി സരിൻ. ഇപിയുടെ ആത്മകഥയിൽ സരിനെതിരേ വിമർശനമുള്ളതായി റിപ്പോർട്ടുണ്ടായിരുന്നു. ‘സ്വതന്ത്രർ വയ്യാവേലികളാണ്. അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കും’ തുടങ്ങിയ ഭാഗങ്ങൾ പുസ്തകത്തിലുണ്ടെന്നാണ് വിവരം. അങ്ങനെ ഒരു പുസ്തകമുണ്ടെങ്കിൽ അത് വായനക്കാരുടെ കൈയിലേക്കെത്തിയ ശേഷം വിഷയം ചർച്ച ചെയ്യാമെന്നും താൻ ഇവിടെയൊക്കെ തന്നെയുണ്ടാകുമെന്നും മറുപടി പറയാതെ പോകില്ലെന്നും സരിൻ പ്രതികരിച്ചു. പുസ്തകമിറങ്ങി അതിൽ ഈ പറയുന്നതുപോലെ…

Read More

രാഹുൽ മാങ്കൂട്ടത്തിലിനു മാന്യതയില്ല; സരിനോട് ക്ഷമാപണം നടത്തണം: എ.കെ ബാലന്‍

കല്യാണ വീട്ടില്‍ ഹസ്തദാനത്തിന് ശ്രമിച്ച പി സരിനെ അവഗണിച്ച രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സിപിഎം നേതാവ് എ.കെ ബാലന്‍ രംഗത്ത്. രാഹുൽ മാങ്കൂട്ടത്തലിന്‍റെ നടപടി പത്തനംതിട്ടയുടെ സംസ്കാരം അല്ല. കല്യാണവീട്ടിൽ വന്നാൽ പറയാതെ തന്നെ കൈ കൊടുക്കണം.എന്തുകൊണ്ടാണ് കരുണാകരന്‍റെ  സ്മൃതി കൂടിരത്തിൽ പോകാതിരുന്നത്. പാലക്കാട് കൈകൊടുക്കൽ ക്യാമ്പയിൻ നടത്തും. നാട്ടിൽ എല്ലാവർക്കും കൈ കൊടുക്കൽ നടത്തുമെന്നും  എ.കെ ബാലൻ പറഞ്ഞു യുഡിഎഫ് സ്ഥാനാർഥിയുടെ നടപടി ക്രൂരമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായി എതിർച്ചെടിയിൽ നിൽക്കുന്നത് വ്യക്തിപരമല്ല. അഹംഭാവത്തിന് പരിധി വേണം….

Read More

കല്യാണവേദിയിലും പിണക്കം; സരിന്റെ ഹസ്തദാനം നിരസിച്ച് രാഹുലും ഷാഫിയും

വിവാഹ വേദിയിൽ വോട്ട് ചോദിക്കാനെത്തി പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി പി സരിനും യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും. ഒരേ വേദിയിൽ വെച്ച് ഇരുവരും കണ്ടുമുട്ടിയെങ്കിലും പരസ്പരം കൈ കൊടുക്കാതെയാണ് ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും വേദിവിട്ടിറങ്ങിയത്. രാഹുലിനും ഒപ്പമുണ്ടായിരുന്ന ഷാഫിക്കും നേരെ ഹസ്തദാനം നടത്താൻ സരിന്‍ കൈനീട്ടിയിട്ടും കൂസാതെ ഇരുവരും നടന്ന് നീങ്ങുകയായിരുന്നു.നിരവധി തവണ രാഹുലിനെയും ഷാഫിയെയും സരിന്‍ വിളിച്ചെങ്കിലും തിരിഞ്ഞുനോക്കാതെ ഇരുവരും നടന്ന് പോയി. സമീപമുണ്ടായിരുന്ന എ വി ഗോപിനാഥിന്റെ രാഹുൽ മാങ്കൂട്ടത്തിൽ ചേർത്ത് പിടിക്കുന്നതും…

Read More

ഇവിടെ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന സിപിഎം – ബിജെപി അവിശുദ്ധ ബന്ധം; സരിന്‍റെ പരാമർശം ബിജെപിയെ സഹായിക്കാനെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

കൊടകര കുഴൽപ്പണ കേസ് പാലക്കാട്‌ ചർച്ചയാകില്ലെന്ന ഇടത് മുന്നണി സ്ഥാനാർത്ഥി സരിന്‍റെ പരാമർശം ബിജെപിയെ സഹായിക്കാനെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. കൊടകര ചർച്ചയായാൽ അത് ബാധിക്കുക ബിജെപിയെ ആണ്. ഈ കാര്യം മനസിലാക്കിയാണ് സരിൻ കൊടകര ചർച്ചയാകില്ലെന്നു പറയുന്നത്. സി കൃഷ്ണകുമാർ കൊടകര ചർച്ചയാകില്ലെന്നു പറഞ്ഞാൽ അതിൽ യുക്തിയുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.  “ഇതേത് മുന്നണിയുടെ സ്ഥാനാർത്ഥിയാ? ഞാൻ വിചാരിച്ചു ബിജെപി സ്ഥാനാർത്ഥി പറഞ്ഞതാണെന്ന്. ഇവരൊക്കെയാണോ പാലക്കാട് എന്തെല്ലാം ചർച്ച ചെയ്യുമെന്ന് തീരുമാനിക്കുന്നത്? ഇവരിട്ട് കൊടുക്കുന്ന…

Read More

കോൺ​ഗ്രസിൽ നിന്ന് ഇനിയും ആളുകൾ വരും; ജനങ്ങൾക്കിടയിൽ ഭരണവിരുദ്ധ വികാരം ഇല്ല: പി സരിൻ

ജനങ്ങൾക്കിടയിൽ ഭരണവിരുദ്ധ വികാരം ഇല്ലെന്ന് പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി പി സരിൻ. കൊടകരയും ദിവ്യയും  ഒന്നുമല്ല പാലക്കാട്ടേ വിഷയമെന്ന് പറഞ്ഞ സരിൻ ജയിക്കുമെന്ന ആത്മവിശ്വാസം കൂടിവരുന്നുവെന്നും കൂട്ടിച്ചേർത്തു. കോൺഗ്രസ്‌ നേതാവ് സ്വതന്ത്രനായി മത്സരിക്കുന്നത് തനിക്ക് ലഭിക്കേണ്ട ചിഹ്നം തടയാനാണെന്നും സരിൻ ആരോപിച്ചു. എങ്കിലും അത് പ്രശ്നമല്ല.  കോൺഗ്രസിൽ നിന്ന് ഇനിയും ആളുകൾ വരുമെന്നും അങ്ങനെ ആളുകൾ വരുന്നതിന് പിന്നിൽ താനല്ലെന്നും പി സരിൻ വ്യക്തമാക്കി. 

Read More

മാങ്കൂട്ടത്തിലിന്‍റെ അപരന്മാർ കാണാമറയത്ത്; ഇങ്ങനെ ഭയപ്പെടുന്നത് ബോറെന്ന് സരിൻ

നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മത്സരിക്കുന്ന രണ്ട് അപരൻമാരെ ചൊല്ലിയാണ് മുന്നണികള്‍ തമ്മിലുളള ഇപ്പോഴത്തെ പ്രധാന തര്‍ക്കം.   സിപിഎമ്മും ബിജെപിയും തനിക്കെതിരെ അപരൻ മാരെ നിർത്തിയെന്നും ഇതോടെ ഇരുവരും തമ്മിലുളള ഡീല്‍ കൂടുതല്‍ വ്യക്തമായെന്നുമാണ് രാഹുലിൻറ ആരോപണം. എന്നാല്‍ ആരോപണം ബിജെപിയും സിപിഎമ്മും ഒരുപോലെ നിഷേധിച്ചു. അതെസമയം അപരൻമാരായ രാഹുലുമാർ ഇപ്പോഴും കാണാമറയത്താണ്. സ്ഥാനാര്‍ത്ഥി പട്ടികയിലെ ക്രമനമ്പർ പ്രകാരം രാഹുല്‍ മാങ്കൂട്ടത്തില്‍ രണ്ടാമനാണ്. ഒരു അപരൻ രാഹുല്‍ ആര്‍ നാലാമതുണ്ട്. പാലക്കാട് നഗരസഭയില് ബിജെപിയുടെ…

Read More

സരിന് സ്റ്റെതസ്കോപ്പ് , സുധീറിന് ഓട്ടോറിക്ഷ ; ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിച്ചു

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.പി.സരിന് സ്റ്റെതസ്കോപ്പ് ചിഹ്നം അനുവദിച്ചു. അന്തിമ പട്ടികയായപ്പോൾ പാലക്കാട് 10 സ്ഥാനാർത്ഥികളാണ് ഉള്ളത്. ആർ രാഹുൽ എന്ന് പേരായ രണ്ട് പേരടക്കമാണ് പത്രിക നൽകിയിരിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ രമേഷ് കുമാര്‍ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന് മത്സരത്തിൽ നിന്ന് പിന്മാറി. കെ. ബിനുമോള്‍ (സി.പി.ഐ.എം) നേരത്തെ പത്രിക പിന്‍വലിച്ചിരുന്നു. പാലക്കാട് കോൺഗ്രസിന് വേണ്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ കൈപ്പത്തി ചിഹ്നത്തിലും ബിജെപി സ്ഥാനാർത്ഥി സി…

Read More

‘ഇനിയും പുറത്തുവരാൻ പലതുമുണ്ട്; രാഹുൽ ജയിക്കാൻ പോകുന്നില്ലെന്ന കുറ്റസമ്മതമാണ് പുറത്ത് വന്ന കത്ത്’: സരിന്‍

രാഹുൽ ജയിക്കാൻ പോകുന്നില്ല എന്ന യുഡിഎഫിന്റെ കുറ്റസമ്മതമാണ് ഡിസിസി പ്രസിഡന്റിന്റെ കത്ത് എന്ന് പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാർത്ഥി പി സരിൻ. ഇനിയും പുറത്തു വരാൻ പലതും ഉണ്ടെന്നും ഇലക്ഷന് മുമ്പേ യുഡിഎഫ് തോൽവി സമ്മതിച്ചുവെന്നും സരിൻ പറഞ്ഞു. തോൽക്കാൻ നിർത്തിയ ഒരു സ്ഥാനാർത്ഥിക്ക് ജനം എന്തിന് വോട്ട് ചെയ്യണമെന്നും സരിൻ ചോദിച്ചു. തോൽക്കാൻ വേണ്ടി ഒരു സ്ഥാനാർഥിയെ നിർത്തുന്നു എന്നാണ് യുഡിഎഫ് വോട്ടർമാരോട് പറയുന്നത്. പാർട്ടിക്കും മുന്നണിക്കും ആത്മവിശ്വാസം നൽകാത്ത ഒരു സ്ഥാനാർഥിയെ ആണ് യുഡിഎഫ് കൊണ്ടു…

Read More