സൂപ്പർ സെഞ്ച്വറിയുമായി സര്‍ഫറാസ് ഖാന്‍, 97 റണ്‍സെടുത്ത് രഹാനെ; ഇറാനി കപ്പില്‍ മുംബൈ തകർപ്പൻ സ്‌കോറിലേക്ക്

ഇറാനി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരെ കൂറ്റന്‍ സ്‌കോറിലേക്ക് മുംബൈ. ഇന്ത്യന്‍ താരം സര്‍ഫറാസ് ഖാന്റെ ആത്യു​ഗ്രൻ ബാറ്റിങ് പ്രകടനമാണ് മുംബൈയ്ക്ക് തകർപ്പൻ സ്‌കോര്‍ സമ്മാനിച്ചത്. നായകന്‍ അജിന്‍ക്യ രഹാനെ സെഞ്ച്വറിക്ക് മൂന്നു റണ്‍സ് മാത്രമിരിക്കെ ഔട്ടായി. നിലവിൽ മുംബൈ 6 വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സെടുത്തിട്ടുണ്ട്. 151 റണ്‍സുമായി സര്‍ഫറാസ് ഖാനും 36 റണ്‍സുമായി തനുഷ് കോട്ടിയാനുമാണ് ക്രീസിലുള്ളത്. 204 പന്തിലായിരുന്നു സര്‍ഫറാസ് ഖാന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. ഇതില്‍ 18 ബൗണ്ടറികളും രണ്ട്…

Read More

യുവതാരങ്ങളെ വാർഷിക കരാറിൽ ഉൾപ്പെടുത്തി ബിസിസിഐ; ജുറേലും സർഫറാസും ഇനി സി ഗ്രേഡ് താരങ്ങൾ

ടെസ്റ്റ് ക്രിക്കറ്റിൽ തിളങ്ങിയ ധ്രുവ് ജുറേലിനേയും സർഫറാസ് ഖാനേയും ബിസിസിഐ വാർഷിക കരാറിൽ ഉൾപ്പെടുത്തി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ അരങ്ങേറ്റം കുറിച്ച യുവതാരങ്ങൾക്ക് ഒരു കോടി രൂപ വാർഷിക പ്രതിഫലമുള്ള സി ഗ്രേഡ് കരാറാണ് നൽകിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇരുവരുടേയും മികച്ച പ്രകടനമായിരുന്നു. അരങ്ങേറ്റ ടെസ്റ്റിൽ സർഫറാസ് അർധ സെഞ്ചുറി നേടി. ജുറേലാകട്ടെ അവസാന ടെസ്റ്റിലെ മാൻഓഫ്ദിമാച്ച് പുരസ്‌കാരവും കരസ്ഥമാക്കിയിരുന്നു. ഇന്ത്യക്കായി കുറഞ്ഞത് മൂന്ന് ടെസ്റ്റുകളോ എട്ട് ഏകദിനങ്ങളോ പത്ത് ടി20 മത്സരങ്ങളോ കളിച്ച താരങ്ങളാണ്…

Read More

സർഫറാസ് ഖാനും ധ്രുവ് ജുറൈലിനും നേട്ടം; ബിസിസിഐയുടെ വാർഷിക കരാറിൽ ഇടംപിടിച്ച് താരങ്ങൾ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറിയ രണ്ട് യുവതാരങ്ങള്‍ക്ക് കൂടി ബിസിസിഐ വാര്‍ഷിക കരാര്‍ ലഭിച്ചു. വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെല്‍, മധ്യനിര ബാറ്റര്‍ സര്‍ഫറാസ് ഖാന്‍ എന്നിവര്‍ക്കാണ് ബിസിസിഐയുടെ വാര്‍ഷിക കരാര്‍ ലഭിച്ചത്. ഒരു കോടി രൂപ വാര്‍ഷിക പ്രതിഫലമുള്ള സി ഗ്രേഡ് കരാറിലാണ് ഇരുവരെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യക്കായി കുറഞ്ഞത് മൂന്ന് ടെസ്റ്റുകളോ എട്ട് ഏകദിനങ്ങളോ പത്ത് ട്വനറി-20 മത്സരങ്ങളോ കളിച്ച താരങ്ങള്‍ സ്വാഭാവികമായും സി ഗ്രേഡ് കരാറിന് അര്‍ഹരാകും. മൂന്ന് ടെസ്റ്റുകള്‍ കളിച്ചതോടെയാണ് സര്‍ഫറാസിനും ജുറെലിനും…

Read More