
‘പ്രീ ഡിഗ്രി മുതൽ സാരി ഉടുക്കുന്നു, കാവ്യ മാധവൻ സമ്മാനിച്ച സാരിയും ശേഖരത്തിലുണ്ട്’; മാലാ പാർവതി
നടി മാലാ പാർവതി ഒരു സാരി പ്രേമിയാണ്. പ്രീ ഡിഗ്രി കാലം മുതൽ സാരിയുടുത്ത് തുടങ്ങിയതിനാൽ വലിയൊരു സാരി ശേഖരം തന്നെ നടിക്കുണ്ട്. ഇപ്പോഴിതാ മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ തന്റെ സാരി ശേഖരത്തെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കിട്ടിരിക്കുകയാണ് മാല പാർവതി. വിലയ്ക്കല്ല ഉടുക്കുമ്പോഴുള്ള കംഫേർട്ടിന് പ്രാധാന്യം നൽകിയാണ് പാർവതി സാരികൾ വാങ്ങുന്നത്. നടി കാവ്യ മാധവൻ അടക്കമുള്ളവർ സമ്മാനിച്ച സാരികളും മാലാ പാർവതിയുടെ ശേഖരത്തിലുണ്ട്. സാരിയിൽ മാത്രമെ പൊതു ചടങ്ങുകളിൽ മാലാ പാർവതി പ്രത്യക്ഷപ്പെടാറുള്ളു….