
മോഹൻലാലിനെ തല്ലുന്ന സീൻ കണ്ടപ്പോൾ ആളുകൾ വൈലന്റായി…, വീട്ടിൽ തിരിച്ചെത്താൻ കഴിയുമെന്ന് വിചാരിച്ചില്ല: ശരത് ദാസ്
മഹാനടൻ മോഹൻലാലിന്റെ പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങളിലൊന്നാണ് ദേവദൂതൻ. ചിത്രം വീണ്ടും തിയറ്ററുകളിലെത്തിയിരിക്കുകയാണ്. അതിൽ അഭിനയിച്ച ശരത് ദാസ് കുടുംബത്തോടൊപ്പം തിയറ്ററിൽ സിനിമ കാണാൻ പോയ സംഭവമാണ് ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത്. ദേവദൂതൻ സിനിമയെക്കുറിച്ച് പറയുമ്പോൾ പെട്ടെന്ന് ഓർമ വരുന്നത് ആ സിനിമ തിയേറ്ററിൽ കാണാൻ പോയതിനെക്കുറിച്ചാണെന്ന് നടൻ ശരത് ദാസ്. ലാലേട്ടനെ തട്ടി മാറ്റുന്ന ഒരു പ്രധാന സീൻ ഉണ്ട്. തിയേറ്ററിൽ ആ സീൻ എത്തിയപ്പോൾ എല്ലാവരും ഭയങ്കര വൈലന്റായി പ്രതികരിച്ചു. ആരാടാ ലാലേട്ടനെ തല്ലുന്നത് എന്നായിരുന്നു…