ശരത് പവാറുമായി രണ്ടര മണിക്കൂർ കൂടിക്കാഴ്ച നടത്തി ; ബിജെപി നേതാവ് ഹർഷ്‌വർധൻ പാട്ടീൽ എൻസിപിയിലേക്കെന്ന് സൂചന

നിയമസഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ നിൽക്കെ ബി.ജെ.പിയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. മഹായുതി സഖ്യത്തിൽ അജിത് പവാർ എൻ.സി.പിയെ പാർട്ടി നേതാക്കളും പ്രവർത്തകരും പരസ്യമായി രംഗത്തെത്തിയിരുന്നു. ഇപ്പോൾ പാർട്ടിയിൽ ചില നേതാക്കന്മാർ മറ്റു പാർട്ടികളിലേക്കു കൂടുമാറാൻ നീക്കം നടത്തുന്നതായുള്ള സൂചനകളാണു വരുന്നത്. മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ഹർഷ്‌വർധൻ പാട്ടീൽ എൻ.സി.പി തലവൻ ശരത് പവാറുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതാണു പുതിയ അഭ്യൂഹങ്ങൾക്കിടയാക്കിയത്. ഇതിനു പിന്നാലെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പൂനെയിലെ മഞ്ജരിയിലാണ്…

Read More

മഹായൂതി സഖ്യത്തിന് തിരിച്ചടി ; ബിജെപി നേതാവ് സമർജീത് സിംഗ് ഗാട്ഗെ ശരത് പവാർ വിഭാഗം എൻസിപിയിൽ ചേർന്നേക്കും

കോലാപ്പൂരിലെ ബി.ജെ.പി നേതാവ് സമർജീത്‌സിങ് ഗാട്‌ഗെ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പിയിൽ ചേരുമെന്ന സൂചന നല്‍കിയതിന് പിന്നാലെ മഹായുതി സഖ്യത്തില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ പുറത്തേക്ക്. രണ്ട് പേര്‍ കൂടി മഹാവികാസ് അഘാഡി സഖ്യത്തിന്റെ ഭാഗമാകാന്‍ പോകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഏതൊക്കെ നേതാക്കന്മാരാണ് വരുന്നത് എന്ന് ഉറപ്പാക്കിയിട്ടില്ലെങ്കിലും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിയില്‍ നിന്നാണെന്നാണ് വിവരം. ശരദ് പവാറിന്റെ കീഴിലുള്ള എന്‍.സി.പിയിലേക്കാണ് ഇവര്‍ വരുന്നത്. കഴിഞ്ഞ ദിവസമാണ് അജിത് പവാറിന്റെ ഭാഗമായ എം.എൽ.എ അതുൽ ബെങ്കെ , ശരദ്…

Read More