
അമീർ സർഫറാസ് വെടിയേറ്റു മരിച്ച സംഭവം; ഇന്ത്യയ്ക്കു പങ്കുള്ളതായി സംശയിക്കുന്നെന്ന് പാക്ക് ആഭ്യന്തരമന്ത്രി
പാക്കിസ്ഥാനിലെ ജയിലിൽ കൊല്ലപ്പെട്ട ഇന്ത്യൻ പൗരൻ സരബ്ജിത് സിങ്ങിന്റെ കൊലയാളികളിൽ ഒരാളായ അമീർ സർഫറാസ് ലാഹോറിൽ വെടിയേറ്റു മരിച്ചതിനു പിന്നിൽ ഇന്ത്യയ്ക്കു പങ്കുള്ളതായി സംശയിക്കുന്നെന്ന് പാക്ക് ആഭ്യന്തരമന്ത്രി മെഹ്സീൻ നഖ്വി. മുൻപുണ്ടായിട്ടുള്ള സംഭവങ്ങളുടെ അതേ മാതൃകയിൽ തന്നെയാണ് അമീറും കൊല്ലപ്പെട്ടതെന്ന് നഖ്വി പറഞ്ഞു. പാക്ക് മണ്ണിൽ നടന്ന മറ്റു നാലു കൊലപാതകങ്ങളിലും ഇന്ത്യയെ സംശയിക്കുന്നു. അന്വേഷണങ്ങൾ അവസാനിച്ചതിനു ശേഷം കൂടുതൽ പ്രസ്താവന നടത്തുമെന്നും നഖ്വി അറിയിച്ചു. ഇന്ത്യൻ സർക്കാർ ഇതിനോടു പ്രതികരിച്ചിട്ടില്ല. ഞായറാഴ്ച ലഹോറിലെ ഇസ്ലാംപുര പ്രദേശത്ത്…