
സന്തോഷ് ട്രോഫി ഫുട്ബോൾ ; അരുണാചൽ പ്രദേശിനെ തകർത്ത് കേരളം
സന്തോഷ് ട്രോഫിയിൽ കേരളത്തിന് രണ്ടാം ജയം. ആദ്യ പകുതിയിൽ നേടിയ രണ്ട് ഗോളിന് അരുണാചൽ പ്രദേശിനെ കീഴടക്കിയാണ് ക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കിയത്. യുപിയിലെ ഗോൾഡൻ ജൂബിലി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 35ആം മിനിറ്റിൽ മുഹമ്മദ് ആഷിക്കും, 52ആം മിനിറ്റിൽ അർജുനുമാണ് മുൻ ചാമ്പ്യൻമാർക്കായി ലക്ഷ്യം കണ്ടത്. കിക്കോഫ് മുതൽ എതിർ ബോക്‌സിലേക്ക് ഇരമ്പിയെത്തിയ കേരളം കഴിഞ്ഞ മത്സരങ്ങളിലെ വീഴ്ചകൾ പരിഹരിച്ചാണ് കളത്തിൽ നിറഞ്ഞത്. മധ്യ നിരയിൽ മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഫിനിഷിങിലെ പോരായ്മകൾ തിരിച്ചടിയായി. അരുണാചൽ ഗോൾകീപ്പറുടെ…