
ഇരകൾക്ക് പരാതി ഇല്ലെങ്കിൽ റിപ്പോർട്ട് കൊണ്ട് ഒരു ഗുണവും ഇല്ല; ഹേമ കമ്മിറ്റിയുടെ റിപ്പോട്ടിൽ സന്തോഷ് പണ്ഡിറ്റ്
ചലച്ചിത്ര മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോട്ട് പുറത്തുവന്നിരുന്നു. സിനിമ മേഖലയിൽ വനിതകൾ വലിയ രീതിയിൽ ചൂഷണത്തിന് ഇരയാകുന്നുവെന്നും ഒരു 15 അംഗ പവർ ടീമാണ് മലയാള സിനിമ നിയന്ത്രിക്കുന്നതെന്നും വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. പ്രമുഖരുടെ ആരുടെയും പേര് പറയുന്നില്ലെങ്കിൽ, ഇരകൾക്ക് പരാതി ഇല്ലെങ്കിൽ ഈ റിപ്പോർട്ട് കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ലെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്…