കുറുവ മോഷണ സംഘത്തിലെ രണ്ടാമനെ തേടി പൊലീസ് ; ജയിലിൽ കഴിയുന്ന സന്തോഷിനായി കസ്റ്റഡി അപേക്ഷ നൽകി

റിമാൻഡിൽ കഴിയുന്ന കുറുവ സംഘാംഗം സന്തോഷ് സെൽവത്തിനായി പൊലീസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകി. ഇയാൾക്കൊപ്പം കുണ്ടന്നൂരിൽ നിന്നും പിടികൂടിയ തമിഴ്നാട് സ്വദേശി മണികണ്ഠനെ ചോദ്യം ചെയ്തു വരികയാണ്. സന്തോഷ് സെൽവത്തെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം മറ്റു പ്രതികൾക്കായി വിപുലമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് സ്പെഷ്യൽ സ്‌ക്വാഡ്. അതേസമയം, മണ്ണഞ്ചേരിയില്‍ സ്ത്രീകളുടെ സ്വര്‍ണം കവര്‍ന്ന രണ്ടാമനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. ഇയാളെ ഉടനെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. സന്തോഷ് സെൽവത്തിനൊപ്പം കസ്റ്റഡിയിലെടുത്ത മണികണ്ഠൻ കുറുവ സംഘത്തിൽപ്പെട്ടയാള്‍ ആണോയെന്ന് പൊലീസിന്…

Read More