കിഴങ്ങന്മാരാണ് യൂണിവേഴ്സിറ്റിയിൽ ഇരിക്കുന്നത്; ഇവരാണ് കേരളത്തിലെ വിദ്യാഭ്യാസം പരിഷ്‌കരിക്കാൻ പോകുന്നത്; സന്തോഷ് ജോർജ് കുളങ്ങര

കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ സന്തോഷ് ജോർജ് കുളങ്ങര. തന്റെ മകൾക്ക് ഉണ്ടായ അനുഭവം പങ്കുവെച്ചു കൊണ്ടായിരുന്നു കടുത്ത ഭാഷയിൽ കേരളത്തിലെ യൂണിവേഴ്‌സിറ്റികളെയും അതിന്റെ തലപ്പത്തിരിക്കുന്നവരെയും അദ്ദേഹം വിമർശിച്ചത്. വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഒരു കോൺക്ലേവിൽ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ ആയിരുന്ന സാബു തോമസിനെ മുന്നിലിരുത്തി കൊണ്ടായിരുന്നു എംജി യൂണിവേഴ്‌സിറ്റിയെ സന്തോഷ് ജോർജ് കുളങ്ങര വിമർശിച്ചത്. ‘എന്റെ മോള് അവളുടെ പത്താം ക്ലാസ് വരെ ഞങ്ങടെ തന്നെ സ്‌കൂളിലാണ് പഠിച്ചത്. എന്റെ പിതാവാണ് ആ സ്ഥാപനത്തിന്റെ ചെയർമാൻ….

Read More