ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ലെന്ന് കെ.ബി ഗണേഷ്‌കുമാര്‍

സനാതനധര്‍മം പകര്‍ച്ചവ്യാധി പോലെയാണെന്നും അത് ഉന്മൂലനംചെയ്യണമെന്നുമുള്ള ഡി.എം.കെ. നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്‌ക്കെതിരെ കേരള കോണ്‍ഗ്രസ് (ബി) നേതാവ് കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ. ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാരും ജനപ്രതിനിധികളും അത്തരം വിഡ്ഢിത്തങ്ങള്‍ പറയാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘അയാള്‍ക്ക് സിനിമയില്‍ അഭിനയിക്കാനറിയാം രാഷ്ട്രീയം അറിയുമായിരിക്കും. പിന്നെ അപ്പൂപ്പന്റെ മകനായിട്ടും അച്ഛന്റെ മകനായിട്ടും വന്നതാണ്. അല്ലാതെ രാഷ്ട്രീയത്തിന്റെ അടിത്തട്ടില്‍നിന്ന് കിളച്ചും ചുമന്നുമൊന്നും വന്നതല്ല. അപ്പം കാണുന്നവനെ അപ്പായെന്ന്…

Read More