ശബരിമല സന്നിധാനത്ത് വൻ സുരക്ഷാ വീഴ്ച ; വിദേശ മദ്യവുമായി ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല സന്നിധാനത്ത് അനധികൃത മദ്യ വിൽപ്പന. നാലര ലിറ്റർ വിദേശമദ്യവുമായി ഹോട്ടൽ ജീവനക്കാരൻ പിടിയിലായി. കൊല്ലം കിളികൊല്ലൂർ സ്വദേശി ബിജു ആണ് പോലീസ് പിടിയിലായത്. സന്നിധാനത്തേക്ക് മദ്യം എത്തിയത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് രഹസ്യാന്വേഷന വിഭാഗം വിലയിരുത്തി. ഏറെനാളായി സന്നിധാനത്ത് മദ്യ വിൽപ്പന നടക്കുന്നുവെന്നാണ് കണ്ടെത്തൽ. പൂ‍ർണമായും മദ്യനിരോധിത മേഖലയാണ് ശബരിമല സന്നിധാനം. ഇവിടേക്ക് ഭക്തരെ കർശന പരിശോധനകളോടെയാണ് കടത്തിവിടുന്നത്. എന്നാൽ വ്യാപകമായി സന്നിധാനത്തടക്കം മദ്യം ലഭിക്കുന്നുവെന്ന വിവരം ഏറെ ആശങ്കയുളവാക്കുന്നതാണെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോ‍ർട്ട് നൽകിയിട്ടുണ്ട്….

Read More

ശബരിമലയിൽ തിരക്ക്; പമ്പ മുതൽ സന്നിധാനം വരെ 258 ക്യാമറകൾ: നിരീക്ഷണം ശക്തമാക്കി പൊലീസ്

ശബരിമലയിൽ തിരക്ക് വർധിച്ചതോടെ സന്നിധാനത്തും പരിസര പ്രദേശങ്ങളിലും സിസിടിവി നിരീക്ഷണം ശക്തമാക്കി പൊലീസ്. പമ്പ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളിലാണ് പൊലീസ് പരിശോധനയും സിസിടിവി നിരീക്ഷണവും ശക്തമാക്കിയത്. പൊലീസ്, ദേവസ്വം വിജിലൻസ് എന്നിവയുടെ 258 ക്യാമറകളാണ് ഈ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്. ക്ഷേത്ര പരിസരം 24 മണിക്കൂറും സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാണ്. ചാലക്കയം മുതല്‍ പാണ്ടിത്താവളം വരെ 60 ക്യാമറകളാണ് പൊലീസ് സ്ഥാപിച്ചിട്ടുള്ളത്. സന്നിധാനത്തെ കണ്‍ട്രോള്‍ റൂമിൻ്റെ മേല്‍നോട്ടം പൊലീസ് സ്പെഷ്യല്‍ ഓഫിസർ പി.ബിജോയ്‌ക്കാണ്‌. ക്യാമറയിൽ പതിയുന്ന നിയമലംഘനങ്ങൾ ഉടൻ…

Read More

സന്നിധാനത്തെ ഡോളി സമരം പിൻവലിച്ചു; ചർച്ചയിൽ സമവായം

തീർത്ഥാടകരെ പ്രതിസന്ധിയിലാക്കിയ സന്നിധാനത്തെ ഡോളി സമരം പിൻവലിച്ചു. ഡോളി സർവീസ് നടത്തുന്നവരുമായി ശബരിമല എ ഡി എം നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ ധാരണയായത്. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചുമുള്ള ഡോളി സർവീസ് പ്രീപെയ്ഡ് ആക്കുന്നതിനുള്ള ചർച്ചകൾ ദേവസ്വം ബോർഡ് തുടങ്ങിയത്. ഒരു വശത്തേക്ക് ചുരുങ്ങിയത് 3250 രൂപ എന്ന നിരക്കിൽ ആയിരുന്നു ദേവസ്വം ബോർഡ് തീരുമാനം. എന്നാൽ ഏകപക്ഷീയമായ തീരുമാനം എന്ന് ആരോപിച്ച് അർദ്ധരാത്രി മുതൽ മുന്നൂറിലേറെ വരുന്ന ഡോളി സർവീസുകാർ…

Read More

അഞ്ച് അണലി; 14 കാട്ടുപാമ്പ്: സന്നിധാനത്ത് പതിനെട്ടാം പടിക്കു സമീപത്തുനിന്ന് പിടികൂടിയത് 33 പാമ്പുകളെ

സന്നിധാനത്ത് പതിനെട്ടാം പടിക്കു സമീപം ഭീതി പരത്തിയ പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പിടികൂടി. ഇന്നു രാവിലെ ഒൻപതരയോടെ പതിനെട്ടാം പടിക്കു താഴെ മഹാ കാണിയ്ക്ക ഭാഗത്തുനിന്ന് അപ്പം, അരവണ കൗണ്ടറുകളിലേക്കു പോകുന്നതിനുള്ള അടിപ്പാതയുടെ പടിക്കെട്ടിന്റെ തുടക്കഭാഗത്തെ കൈവരിയിലാണ് പാമ്പിനെ കണ്ടെത്തിയത്. നൂറുകണക്കിനു ഭക്തർ കടന്നുപോകുന്ന പടിക്കെട്ടിന്റെ തുടക്ക ഭാഗത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരാണു കൈവരിയിൽ നീണ്ടു നിവർന്നു കിടക്കുന്ന നിലയിൽ രണ്ടടിയോളം നീളം വരുന്ന പാമ്പിനെ കണ്ടത്. ഉടൻതന്നെ ഈ ഭാഗത്തുകൂടി തീർഥാടകർ അടിപ്പാതയിലേക്കു…

Read More

ശബരിമല സന്നിധാനത്ത് കൈവരി തകർന്നു; ആർക്കും പരിക്കില്ല

ശബരിമല സന്നിധാനത്ത് കൈവരി തകർന്നു. ഫ്ലൈ ഓവറിൽ നിന്നും ശ്രീകോവിന് മുൻപിലേക്ക് ഇറങ്ങുന്ന ഭാഗത്തെ കൈവരിയാണ് തകർന്നത്. തീര്‍ത്ഥാടകരുടെ തിരക്ക് മൂലമാണ് സംഭവം. നേരത്തെ തന്നെ കൈവരിക്ക് ബലക്ഷയം ഉണ്ടായിരുന്നു. അപകടത്തില്‍ ആർക്കും പരിക്കില്ല.

Read More

ശബരിമല സന്നിധാനത്തെ അനൗൺസർ ശ്രീനിവാസ് സ്വാമി വാഹനാപകടത്തിൽ മരിച്ചു

ശബരിമല സന്നിധാനത്തെ പബ്ലിസിറ്റി കം പബ്ലിക് ഇൻഫർമേഷൻ സെന്ററിൽ വിവിധ ഭാഷാ അനൗൺസറായി സേവനം അനുഷ്ഠിച്ചു വന്നിരുന്ന ശ്രീനിവാസ് സ്വാമി (63) വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച വൈകീട്ട് ബംഗളൂരുവിൽ അദ്ദേഹം ഓടിച്ച സ്കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ 25 വർഷമായി ശബരിമല പബ്ലിസിറ്റി വിഭാഗത്തിലെ നിറസാന്നിധ്യമായിരുന്നു ശ്രീനിവാസ് സ്വാമി. ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തര്‍ക്ക് തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ അറിയിപ്പുകളും നിര്‍ദേശങ്ങളും നൽകിയിരുന്നത് ബംഗളൂരു…

Read More