
റോഡ് നിയമലംഘനം നടത്തിയ സഞ്ജു ടെക്കി സർക്കാർ സ്‌കൂൾ ചടങ്ങിൽ മുഖ്യാതിഥി; നോട്ടീസിലും പോസ്റ്ററിലും പേര്
റോഡ് നിയമലംഘനത്തിന് ശിക്ഷിക്കപ്പെട്ട സഞ്ജു ടെക്കി സർക്കാർ സ്‌കൂളിലെ ചടങ്ങിന് മുഖ്യാതിഥി. സിപിഎം നേതാവായ ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗമാണ് പരിപാടിയുടെ സംഘാടകൻ. മണ്ണഞ്ചേരി ജിഎച്ച്എസിലെ സ്റ്റുഡന്റ് മാഗസീൻ പ്രകാശനത്തിനാണ് സോഷ്യൽ മീഡിയ ഇൻഫ്‌ളൂവൻസർ എന്ന വിശേഷണത്തോടെ സഞ്ജു ടെക്കിയെ മുഖ്യാതിഥിയാക്കിയത്. പരിപാടിയുടെ നോട്ടീസിലും പോസ്റ്ററിലും സഞ്ജുവിന്റെ പേര് നൽകിയിട്ടുണ്ട്. ഓടുന്ന കാറിൽ സ്വിമ്മിംഗ് പൂൾ നിർമ്മിച്ചതിനെത്തുടർന്ന് സഞ്ജുവിന്റെ ഡ്രൈവിംഗ് ലൈസൻസ് അടുത്തിടെയാണ് എംവിഡി റദ്ദാക്കിയത്. ലൈസൻസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിൽ ഗുരുതരപരാമാർശങ്ങളാണ് എംവിഡി നടത്തിയത്. സഞ്ജു സ്ഥിരം…