ടി20 ലോകകപ്പ്; ഇന്ത്യക്കെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു, സഞ്ജുവിന് ഇന്നും അവസരമില്ല

ട്വന്റി 20 ലോകകപ്പ് സൂപ്പർ എയ്റ്റിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. അതേസമയം ബംഗ്ലാദേശിനെതിരായ മത്സരത്തിലും മലയാളി താരം സഞ്ജു സാംസൺ ഇടം പിടിച്ചില്ല. ശിവം ദുബെ നിരന്തരം പരാജയപ്പെടുന്ന സാഹചര്യത്തിൽ താരത്തിന് പകരം സഞ്ജു വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും വിജയ ടീമിൽ മാറ്റംവരുത്താൻ രോഹിത് ശർമയും ടീം മാനേജ്‌മെന്റും തയാറായില്ല. കഴിഞ്ഞ ദിവസം നെറ്റ്സിൽ മണിക്കൂറൂകളോളം സഞ്ജു ബാറ്റിംഗ് പരിശീലനം നടത്തിയിരുന്നു. പരിശീലകൻ രാഹുൽ ദ്രാവിഡ് ഇതിനെ കുറിച്ചൊന്നും പറഞ്ഞിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ നിരീക്ഷണത്തിലാണ് സഞ്ജു…

Read More

പ്ലേയിംഗ് ഇലവനിൽ എത്തുമോ സഞ്ജു? നാളെ പോരാട്ടം ബംഗ്ലാദേശിനെതിരെ

ടി20യിൽ നാളെ ബംഗ്ലാദേശിനെ നേരിടാനിറങ്ങുകയാണ് ഇന്ത്യ. ഇതിനിടെ നാളത്തെ പ്ലേയിംഗ് ഇലവനില്‍ മലയാളി താരം സഞ്ജു സാംസണിന് അവസരം ലഭിക്കുമോ എന്ന ആകാംഷയിലാണ് ആരാധകർ. ഇന്നലെ അഫ്ഗാനിസ്ഥാനെതിരായ പോരാട്ടത്തിൽ ആധികാരികമായ ജയം ഇന്ത്യ നേടിയെങ്കിലും ശിവം ദുബെയുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ഏഴ് പന്തിൽ 10 റൺസ് മാത്രമാണ് ശിവം ദുബെയ്ക്ക് എടുക്കാൻ സാധിച്ചത്. ഇതിനെ തുടർന്ന് നാളത്തെ കളിയിൽ സഞ്ജു സാംസണിന് അവസരം നല്‍കകണമെന്ന ആവശ്യം ഉയർന്നിരിക്കുകയാണ്. ഒപ്പണറായ വിരാട് കോലി ഇതുവരെ ഫോമിലാകാത്തതിനാൽ കോലിയെ മൂന്നാം…

Read More

ലോകകപ്പ് ഇലവന്‍ തെരഞ്ഞെടുത്ത് ഹര്‍ഭജന്‍ സിംഗ്; വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍; രോഹിത് ശര്‍മ്മയും യശസ്വി ജയ്‌സ്വാളും ഓപ്പണര്‍മാര്‍

ട്വന്‍റി 20 ലോകകപ്പില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനിലുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ഇന്ത്യന്‍ ഇതിഹാസ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗ് പറയുന്നത് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പറായ റിഷഭ് പന്തിനെ മറികടന്ന് ഇലവനില്‍ ഉറപ്പായും എത്തണമെന്നും അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്നുമാണ്. ടി20 ലോകകപ്പിനായുള്ള ഇന്ത്യന്‍ പ്ലേയിംഗ് ഇലവനെ ഹര്‍ഭജന്‍ സിംഗ് തെരഞ്ഞെടുത്തപ്പോള്‍ വിക്കറ്റ് കീപ്പറയത് സഞ്ജു സാംസണാണ്, ഓപ്പണര്‍മാര്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും യുവതാരം യശസ്വി ജയ്‌സ്വാളുമാണ്. വിരാട് കോലി…

Read More

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ അമേരിക്കയിൽ ; ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

മലയാളി താരം സഞ്ജു സാംസണ്‍ ട്വന്റി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു. ദുബായില്‍ നിന്നാണ് സഞ്ജു അമേരിക്കയില്‍ എത്തിയത്. രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ യുസ്‌വേന്ദ്ര ചഹല്‍, യശശ്വി ജയ്‌സ്വാള്‍, ആവേശ് ഖാന്‍ എന്നിവരും അമേരിക്കയിലെത്തി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, റിഷഭ് പന്ത്, അര്‍ഷ്ദീപ് സിംഗ്, അക്‌സര്‍ പട്ടേല്‍ , കുല്‍ദീപ് യാദവ്, റിസര്‍വ് താരങ്ങളായ ശുഭ്മാന്‍ ഗില്‍, ഖലീല്‍ അഹമ്മദ്, തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം അമേരിക്കയില്‍ എത്തിയിരുന്നു. രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള…

Read More

ഇന്ത്യന്‍ ടീമിന്‍റെ രണ്ടാം സംഘം അമേരിക്കയിലേക്ക്; കോലിയും സഞ്ജുവും പാണ്ഡ്യയും വിട്ടുനിൽക്കും

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്‍റെ രണ്ടാമത്തെ സംഘം നാളെ യാത്ര തിരിക്കാനിരിക്കുകയാണ്. പക്ഷെ അമേരിക്കയിലേക്ക് പോകുന്ന രണ്ടാമത്തെ സംഘത്തിനൊപ്പം വിരാട് കോലിയും സഞ്ജു സാംസണും ഹാര്‍ദ്ദിക് പാണ്ഡ്യയും ഉണ്ടാവില്ല. ഐപിഎൽ എലിമിനേറ്ററിന് ശേഷം ഒരു ഇടവേള കോലി ആവശ്യപ്പെട്ടിരുന്നു. 30ന് മാത്രമെ കോലി അമേരിക്കയിലേക്ക് പോകു എന്നാണ് സൂചന. ഇപ്പോൾ കോലി കുടുംബത്തോടൊപ്പമാണുള്ളത്. ഇതോടെ ജൂണ്‍ ഒന്നിന് ബംഗ്ലാദേശിനെതിരെ നടക്കുന്ന ലോകകപ്പ് സന്നാഹ മത്സരത്തില്‍ കോലി കളിക്കില്ലെന്ന് ഉറപ്പായി. ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ കളിച്ച രാജസ്ഥാന്‍ റോയൽസ്…

Read More

ഷോട്ട് സെലക്ഷനിലാണ് സഞ്ചുവിന്റെ പ്രശ്നം; ഐപിഎല്ലിലെ തോൽവിക്ക് പിന്നാലെ സ‍ഞ്ചുവിനെ വിമർശിച്ച് സുനില്‍ ഗവാസ്കര്‍

ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ ഹൈദരാബാദിനോട് തോറ്റ് രാജസ്ഥാൻ പുറത്തായതിന് പിന്നലെ നായകന്‍ സഞ്ജു സാംസണിനെതിരെ രൂക്ഷ വിമർശനവുമായി മുന്‍ ഇന്ത്യന്‍ ക്യാപറ്റൻ സുനില്‍ ഗവാസ്കര്‍. ഹൈദരാബാദിനെതിരെ ഗ്ലാമറസ് ഷോട്ട് കളിക്കാന്‍ ശ്രമിച്ചാണ് സഞ്ജു പുറത്തായതെന്ന് ​ഗവാസ്കർ പറഞ്ഞു. മത്സരം ജയിക്കാനോ കിരീടം നേടാനോ കഴിഞ്ഞില്ലെങ്കില്‍ 500 ലധികം റൺസ് നേടിയിട്ട് എന്ത് കാര്യമെന്നും രാജസ്ഥാൻ ടീമിലെ എല്ലാവരും ​ഗ്ലാമറസ് ഷോട്ട് കളിക്കാൻ ശ്രമിച്ചാണ് ഔട്ടായതെന്നും ​ഗവാസ്കർ പറഞ്ഞു. സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ തുടര്‍ച്ചയായി അവസരം കിട്ടാത്തത് എന്തുകൊണ്ടാണെന്ന്…

Read More

ഹൈദരാബാദിനെതിരെയുള്ള പോരിൽ ജയിച്ചാൽ സഞ്ജുവിന് ഫൈനൽ മാത്രമല്ല, മറ്റൊരു റെക്കോർഡ് കൂടി

ഐപിഎല്ലിൽ രണ്ടാം ക്വാളിഫയറിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രാജസ്ഥാന്‍ റോയല്‍സ് പോരാട്ടം. ഇന്ന് ഹൈദരാബാദിനെതിരെ ജയിച്ചാൽ ഫൈനലിൽ പ്രവേശിക്കുന്നതിനൊപ്പം മറ്റൊരു നേട്ടം കൂടി രാജസ്ഥാന്‍ നായകൻ സഞ്ജു സാംസണ് നേടാം. രാജസ്ഥാന്‍ റോയല്‍സിന് കൂടുതല്‍ ജയങ്ങള്‍ സമ്മാനിച്ച ക്യാപറ്റൻ എന്ന റെക്കോര്‍ഡാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്. 2021 ഐപിഎല്‍ സീസണിലാണ് സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാകുന്നത്. 2008ലെ ആദ്യ സീസണില്‍ മാത്രമേ രാജസ്ഥാന് കിരീടം നേടാനായൊള്ളു. 2022 ൽ ഫൈനലില്‍ എത്തിയെങ്കിലും കിരീടം നഷ്ടമായി. ഈ സീസണില്‍ കപ്പ്…

Read More

ചരിത്രനേട്ടത്തിൽ ഷെയ്ൻ വോണിനൊപ്പം; സഞ്ജുവിന് റെക്കോർഡ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ എലിമിനേറ്റർ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ തകർത്തിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. മത്സരത്തിൽ നാല് വിക്കറ്റിന്റെ തകർപ്പൻ വിജയവുമായി രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടാനും രാജസ്ഥാന് സാധിച്ചു. ആർസിബിക്കെതിരായ വിജയത്തോടെ ഒരു റെക്കോർഡ് നേട്ടവും സഞ്ജുവിനെ തേടിയെത്തി. രാജസ്ഥാനെ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ വിജയത്തിലേക്ക് നയിച്ച നായകനെന്ന റെക്കോർഡാണ് സഞ്ജു സ്വന്തമാക്കിയത്. 60 മത്സരങ്ങളിൽ സഞ്ജുവിന്റെ ക്യാപ്റ്റൻസിക്ക് കീഴിൽ ഇറങ്ങിയ രാജസ്ഥാൻ 31-ാം വിജയമാണ് സ്വന്തമാക്കിയത്. റെക്കോർഡിൽ…

Read More

ഐപിഎല്ലിൽ ടോസ് നേടിയിട്ടും എന്തുകൊണ്ട് രാജസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുത്തു? കാരണം വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഐപിഎല്ലിൽ ചെന്നൈ ഇന്നലെ രാജസ്ഥാനെതിരെ വിജയം നേടിയിരുന്നു. ചെന്നെയിക്കെതിരെ ഇന്നലെ വിജയിക്കാനായിരുന്നെങ്കിൽ രാജസ്ഥാൻ റോയല്‍സിന് പ്ലേ ഓഫ് ഉറപ്പിക്കാമായിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാൻ ഇന്നലെ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് 20 ഓവറില്‍ 141 റണ്‍സെടുക്കാനെ സാധിച്ചുള്ളു. മറുപടി ബാറ്റിംഗില്‍ ആതിഥേയരായ ചെന്നൈ 18.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. മത്സരത്തില്‍ ടോസ് നേടിയിട്ടും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചതിനെതിരെ നിരവധി വിമര്‍ശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ…

Read More

അംപയറുമായി തര്‍ക്കിച്ചു; സഞ്ജുവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ

ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് പിഴ. മാച്ച് ഫീയുടെ 30 ശതമാനമാണ് പിഴ ചുമത്തിയിരിക്കുന്നത്. അംപയറുടെ തീരുമാനം ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് നടപടി. ഔട്ടെന്ന അംപയറുടെ വിധിയില്‍ ഫീല്‍ഡ്അംപയര്‍മാരുടെ അടുത്തെത്തി സഞ്ജു വാദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വിധിക്കെതിരെ ഫീല്‍ഡ് അംപയര്‍മാരോട് തര്‍ക്കിച്ചതിനാണ് പിഴ. ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിന്റെ ആര്‍ട്ടിക്കിള്‍ 2.8 പ്രകാരം സഞ്ജു ലെവല്‍ 1 നിയമം ലംഘിച്ചു. സഞ്ജു തെറ്റ് മനസിലാക്കിയതായും മാച്ച് റഫറിയുടെ തീരുമാനം അംഗീകരിച്ചതായും ഐപിഎല്‍ അധികൃതര്‍ പ്രസ്താവനയില്‍…

Read More