ഇംഗ്ലണ്ടിന് എതിരായ അവസാന ട്വൻ്റി-20 മത്സരത്തിനിടെ പരിക്ക് ; മലയാളി താരം സഞ്ജു സാംസണ് ആറാഴ്ച വിശ്രമം

ഇംഗ്ലണ്ടിനെതിരെ അവസാന ടി-20 മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ പരിക്കേറ്റ മലയാളി താരം സഞ്ജു സാംസണ് ആറ് ആഴ്ച്ച വിശ്രമം. താരത്തിന്റെ കൈവിരലിന് പൊട്ടലുണ്ടാണ് അറിയുന്നത്. ഇതോടെ ഈ മാസം എട്ടിന് ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് വേണ്ടി സഞ്ജുവിന് കളിക്കാനാവില്ല. ഇന്നലെ മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 16 റണ്‍സുമായി സഞ്ജു മടങ്ങിയിരുന്നു. പിന്നീട് കീപ്പിംഗിനും അദ്ദേഹം എത്തിയിരുന്നില്ല. പകരം ധ്രുവ് ജുറലായിരുന്നു വിക്കറ്റ് കീപ്പര്‍. മുംബൈയില്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്സര്‍…

Read More

ട്വൻ്റി-20 ടീമിലെ ഓപ്പണർ സ്ഥാനം ഉറപ്പിച്ച് സഞ്ജു സാംസൺ ; തിലക് വർമ മാൻ ഓഫ് ദ മാച്ചും മാൻ ഓഫ് ദി സീരിസും

ദക്ഷിണാഫ്രിക്കക്കെതിരായ ട്വൻ്റി-20 പരമ്പരയിലെ നാലു കളികളില്‍ രണ്ട് സെഞ്ചുറിയുമായി ഇന്ത്യൻ ട്വൻ്റി-20 ടീമിലെ ഓപ്പണര്‍ സ്ഥാനം സഞ്ജു സാംസണ്‍ ഉറപ്പിച്ചെങ്കിലും പരമ്പരയുടെ താരമായത് തിലക് വര്‍മ. നാലു കളികളില്‍ 280 റണ്‍സടിച്ച തിലക് വര്‍മ സെഞ്ചുറി നേടിയ രണ്ട് കളിയിലും നോട്ടൗട്ടായതോടെ 140 ശരാശരിയും 198.58 സ്ട്രൈക്ക് റേറ്റും സ്വന്തമാക്കിയാണ് പരമ്പരയുടെയും കളിയിലെയും താരമായി തെരഞ്ഞെടുക്കപ്പെട്ടത്. തിലക് 21 ഫോറും 20 സിക്സും പറത്തി. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ട്വൻ്റി-20യില്‍ സെഞ്ചുറി നേടിയ സഞ്ജുവിന് പക്ഷെ അടുത്ത രണ്ട്…

Read More

ഐസിസി ട്വൻ്റി-20 റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി മലയാളി താരം സഞ്ജു സാംസൺ ; ആദ്യ പത്തിൽ രണ്ട് ഇന്ത്യൻ താരങ്ങൾ മാത്രം

ഐസിസി ട്വൻ്റി-20 റാങ്കിംഗില്‍ നേട്ടമുണ്ടാക്കി മലയാളി താരം സഞ്ജു സാംസണ്‍. 27 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ സഞ്ജു 39-ആം റാങ്കിലെത്തി. ആദ്യ പത്ത് സ്ഥാനങ്ങളില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണുള്ളത്. ഒരു സ്ഥാനം നഷ്ടമായ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മൂന്നാം സ്ഥാനത്തേക്കിറങ്ങി. ആറാം സ്ഥാനത്തുണ്ടായിരുന്ന യശസ്വി ജയ്‌സ്വാള്‍ ഏഴാം സ്ഥാനത്തായി. ബൗളര്‍മാരുടെ റാങ്കിംഗില്‍ രവി ബിഷ്‌ണോയ് ഒരു സ്ഥാനം മെച്ചപ്പെടുത്തി ഏഴാമതെത്തി. ഓസീസ് ഓപ്പണര്‍ ട്രാവിസ് ഹെഡ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഫില്‍ സാള്‍ട്ട് (ഇംഗ്ലണ്ട്) രണ്ടാം…

Read More

വ്യക്തിഗത പ്രകടനമല്ല ടീമാണ് പ്രധാനം ; സഞ്ജു സാംസൺ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ട്വൻ്റി-20യില്‍ ഇന്ത്യ 61 റണ്‍സിന് ജയിക്കുമ്പോള്‍ നിര്‍ണായകമായത് ഓപ്പണര്‍ സഞ്ജു സാംസണിന്റെ പ്രകടനമായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ് സഞ്ജുവിന്റെ (50 പന്തില്‍ 107) സെഞ്ചുറി കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് നേടിയത്. മറ്റുതാരങ്ങള്‍ പരാജയപ്പെട്ട ഗ്രൗണ്ടിലാണ് സഞ്ജു അവിശ്വസനീയ പ്രകടനം പുറത്തെടുത്തത്. പത്ത് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 17.5 പന്തില്‍ 141ന് എല്ലാവരും പുറത്താവുകയായിരുന്നു. മത്സരത്തില്‍ താരവും സഞ്ജു ആയിരുന്നു.മത്സരശേഷം സഞ്ജു…

Read More

സഞ്ജുവിന് 18 കോടി; ആറ് പേരെ നിലനിര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ് മലയാളി താരം സഞ്ജു സാംസണെ നിലനിര്‍ത്തിയത് 18 കോടി രൂപ നല്‍കി. സഞ്ജു ഉള്‍പ്പെടെ ആറു താരങ്ങളെയാണ് റോയല്‍സ് നിലനിര്‍ത്തിയത്. സഞ്ജു തന്നെ അമരത്ത് തുടരും. യശസ്വി ജയ്‌സ്വാള്‍ (18 കോടി), റിയാന്‍ പരാഗ് (14 കോടി), ധ്രുവ് ജുറേല്‍ (14 കോടി), ഷിംറോണ്‍ ഹെറ്റ്മയര്‍ (11 കോടി), സന്ദീപ് ശര്‍മ (4 കോടി) എന്നിവരാണ് രാജസ്ഥാന്‍ നിലനിര്‍ത്തിയ മറ്റുതാരങ്ങള്‍. രാജസ്ഥാന്റെ പ്രധാന താരമായിരുന്ന ഇംഗ്ലീഷ് താരം ജോഷ് ബട്‌ലറെയും ബൗളര്‍ യുസ്‌വേന്ദ്ര ചാഹലിനെയും…

Read More

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീമിൽ സഞ്ജുവും; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം സഞ്ജു സാംസൺ. സൂര്യകുമാർ യാദവാണ് ടീമിനെ നയിക്കുന്നത്. ടീമിൽ വിക്കറ്റ് കീപ്പറായാണ് സഞ്ജു ഇടംനേടിയത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള 15 അം​ഗ ടീമിനൊപ്പം ഓസ്ട്രേലിയയ്‌ക്കെതിരായ ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് ടൂർണമെന്റിനുമുള്ള ഇന്ത്യൻ ടീമിനേയും പ്രഖ്യാപിച്ചു. നവംബർ എട്ടിനാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 ടൂർണമെന്റ് ആരംഭിക്കുന്നത്. പരുക്കിനെ തുടർന്ന മായങ്ക് യാദവ്, ശിവം ദുബെ, റിയാൻ പരാഗ് എന്നിവരെ ടീമിലെടുത്തില്ല. പകരം പുതുമുഖങ്ങളായ വിജയകുമാര്‍…

Read More

രഞ്ജി ട്രോഫി: ബംഗ്ലാദേശിനെതിരായ തകർപ്പൻ ബാറ്റിംഗിന് ശേഷം സഞ്ജു എത്തി, എന്‍ പി ബേസിലും ടീമിൽ

സഞ്ജു സാംസൺ രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനൊപ്പം ചേര്‍ന്നു. ബംഗ്ലാദേശ് പര്യടനത്തിന് കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെയാണ് സഞ്ജു സാംസൺ കേരള ടീമിനൊപ്പം ചേര്‍ന്നത്. സഞ്ജുവിനൊപ്പം പേസര്‍ ബേസിൽ എൻ.പിയും ടീമിൽ എത്തിയിട്ടുണ്ട്. സഞ്ജു കൂടി ടീമിൽ എത്തുന്നതോടെ കേരളത്തിന്‍റെ ബാറ്റിംഗ് നിര കൂടുതൽ ശക്തമാകും. ബംഗ്ലാദേശിനെതിരെയുള്ള പാരാട്ടത്തിൽ ആദ്യ രണ്ട് ടി20 മത്സരങ്ങളിലും മികവ് കാട്ടാനായില്ലെങ്കിലും മൂന്നാം മത്സരത്തില്‍ കൂറ്റൻ സെഞ്ചുറിയുമായി സഞ്ജു റെക്കോര്‍ഡിട്ടിരുന്നു. 47 പന്തില്‍ 111 റണ്‍സടിച്ച സഞ്ജു ടി20 ക്രിക്കറ്റില്‍ ഒരു ഇന്ത്യൻ…

Read More

‘സഞ്ജു നന്നായി കളിക്കണം, ഇല്ലെങ്കിൽ അവര്‍ അവനെ വീണ്ടും തഴയും’, സഞ്ജു സാംസണ് മുന്നറിയിപ്പുമായി ആകാശ് ചോപ്ര

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യൻ ടീം മികച്ച വിജയം സ്വന്തമാക്കിയിരുന്നു. 128 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 12ാം ഓവറിൽ തന്നെ വിജയം സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയത് മലയാളി താരം സഞ്ജു സാംസണാണ്. എന്നാലിപ്പോൾ സഞ്ജുവിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര. ആദ്യ ടി20യില്‍ 19 പന്തില്‍ 29 റണ്‍സടിച്ച സഞ്ജു ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ഇങ്ങനെ കളിച്ചാല്‍ സഞ്ജുവിനെ സെലക്ടര്‍മാര്‍ ടീമില്‍ നിന്നൊഴിവാക്കുമെന്ന് ആകാശ് ചോപ്ര…

Read More

സൂപ്പര്‍ ലീഗ് കേരള: സഞ്ജു സാംസണ്‍ മലപ്പുറം എഫ്‌സിയുടെ സഹ ഉടമ

മലപ്പുറം എഫ്‌സിയുടെ സഹ ഉടമയായി സഞ്ജു സാംസണ്‍. സഞ്ജു സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ ടീമായ മലപ്പുറം എഫ്‌സിയുടെ സഹ ഉടമകളിലൊരാളായി മാറിയതായി മലപ്പുറം എഫ്‌സി ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അറിയിച്ചത്. സഞ്ജു മലപ്പുറം എഫ്‌സിയുടെ ഭാഗമാകുമെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിരുന്നില്ല. ഐ ലീഗ് ക്ലബ്ബായ ഗോകുലം എഫ്.സി.ക്ക് ശേഷം മലപ്പുറം കേന്ദ്രീകരിച്ചുവരുന്ന രണ്ടാമത്തെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബാണ് മലപ്പുറം എഫ്.സി. പ്രഥമ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ നടന്‍ പൃഥ്വിരാജിന്റെ ഫോഴ്‌സാ കൊച്ചിയെ…

Read More

സിംബാബ്‌വേയ്ക്ക് എതിരായ പര്യടനത്തിൽ ഇന്ത്യൻ ടീമിനെ ശുഭ്മാൻ ഗിൽ നയിക്കും ; മലയാളി താരം സഞ്ജു സാംസൺ ടീമിൽ

അടുത്ത മാസം സിംബാബ്‍വേക്കെതിരെ നടക്കുന്ന ട്വന്റി-20 പരമ്പരയിൽ ഇന്ത്യയെ യുവതാരം ശുഭ്മാൻ ഗിൽ നയിക്കും. ട്വന്റി-20 ലോകകപ്പിൽ കളിച്ച സീനിയർ താരങ്ങളടക്കമുള്ളവർക്ക് വിശ്രമം നൽകി പ്രഖ്യാപിച്ച ടീമിൽ മലയാളി താരം സഞ്ജു സാംസണാണ് പ്രധാന വിക്കറ്റ് കീപ്പർ. വിരാട് കോഹ്ലി, രോഹിത് ശർമ, ജസ്പ്രീത് ബുംറ, ഹർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് തുടങ്ങിയവർക്കൊക്കെ വിശ്രമം നൽകിയിട്ടുണ്ട്. ഐ.പി.എല്ലിൽ മിന്നും പ്രകടനം പുറത്തെടുത്ത അഭിഷേക് ശർമ, റിയാൻ പരാഗ്, ധ്രുവ് ജുറേൽ അടക്കമുള്ള താരങ്ങൾ ടീമിൽ…

Read More