പാരീസ് ഒളിംമ്പിക്സിൽ ഇന്ത്യയ്ക്ക് മെഡൽ കുറഞ്ഞത് ഗുസ്തി താരങ്ങളുടെ സമരം കാരണം ; പ്രതികരണവുമായി റെസ്‌ലിങ് ഫെഡറേഷൻ അധ്യക്ഷൻ സഞ്ജയ് സിംഗ്

ഗുസ്തി താരങ്ങളുടെ സമരം മൂലമാണ് ഇന്ത്യക്ക് ഒളിമ്പിക്സിൽ മെഡൽ കുറഞ്ഞതെന്ന് റസ്‍ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷൻ സഞ്ജയ് സിങ്. പാരിസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് ഗുസ്തിയിൽ നിന്നും ഒരു വെങ്കലം മാത്രമാണ് ലഭിച്ചത്. ഇതിന് പിന്നാലെയാണ് സഞ്ജയ് സിങ്ങിന്റെ പ്രതികരണം. ‘‘ഗുസ്തി താരങ്ങളുടെ സമരം 14-15 മാസത്തോളം നീണ്ടു നിന്നു. ഇതിനെത്ത​ുടർന്ന് ഗുസ്തി താരങ്ങളെല്ലാം അസ്വസ്ഥതയിലായിരുന്നു.ഒരു വിഭാഗത്തിൽ മാത്രമല്ല, മറ്റുവിഭാഗത്തിൽ മത്സരിക്കുന്ന ഗുസ്തി താരങ്ങൾക്ക് പോലും പരിശീലിക്കാനായില്ല.ഇതിനാലാണ് ഗുസ്തി താരങ്ങൾക്കള മികച്ച പ്രകടനം നടത്താനാകാതെ വന്നത്’’ -സഞ്ജയ്…

Read More

‘ഒരു വർഷത്തിനുള്ളിൽ സർക്കാർ വീഴും, ഘടകകക്ഷികൾ പ്രതീക്ഷിക്കുന്നതുപോലെയല്ല മോദി ചെയ്യുക’: സഞ്ജയ് സിങ്

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ കേന്ദ്രസർക്കാർ ഒരു വർഷത്തിനുള്ളിൽ തകരുമെന്ന് ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിങ്. എൻ.ഡി.എ ഘടകകക്ഷികളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിൽ മോദി പരാജയപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘പുതിയ കേന്ദ്ര സർക്കാരിന് ആറുമാസം മുതൽ ഒരു വർഷം വരെയോ കാലാവധിയുള്ളൂ. അതിൽ കൂടുതൽ കാലം നിലനിൽക്കില്ല. എൻ.ഡി.എ ഘടകകക്ഷികൾ പ്രതീക്ഷിക്കുന്നതുപോലെയല്ല മോദി ചെയ്യുക. രാഷ്ട്രീയ പാർട്ടികളെ തകർക്കുന്ന സമീപനവുമായാകും അദ്ദേഹം(മോദി) മുന്നോട്ട് പോകുക’ സഞ്ജയ് സിങ് പറഞ്ഞു. പ്രയാഗ്രാജിലെ സർക്യൂട്ട് ഹൗസിൽ നടത്തിയ…

Read More

ലോക്‌സഭയിലെ സ്പീക്കർ സ്ഥാനം ബി.ജെ.പി കൈവശപ്പെടുത്തുന്നത് അപകടകരം; എ.എ.പി നേതാവ് സഞ്ജയ് സിങ്

ലോക്‌സഭയിലെ സ്പീക്കർ സ്ഥാനം ബി.ജെ.പി കൈവശപ്പെടുത്തുന്നത് അപകടകരമെന്ന് വ്യക്തമാക്കി എ.എ.പി എം.പി സഞ്ജയ് സിങ് രം​ഗത്ത്. കുതിരക്കച്ചവടത്തിനും ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനത്തിനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പുതിയ ലോക്‌സഭയിലെ ബി.ജെ.പി സ്പീക്കർ, പാർലമെന്ററി പാരമ്പര്യത്തിന് അപകടകരമാണെന്നും എൻഡിഎയിലെ രണ്ടാമത്തെ കക്ഷിയായ ടിഡിപിയാണ് ഈ പദവി വഹിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. രാജ്യത്തിന്റെ പാർലമെന്ററി ചരിത്രത്തിൽ ഒരിക്കലും 150ലധികം എം.പിമാരെ സസ്പെൻഡ് ചെയ്തിട്ടില്ല, പക്ഷേ ബി.ജെ.പി അങ്ങനെ ചെയ്തു. അതിനാൽ, സ്പീക്കർ ബി.ജെ.പിയിൽ നിന്നാണെങ്കിൽ, ഭരണഘടന ലംഘിച്ച്…

Read More

എൻ.സി.ബി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സഞ്ജയ് സിങ് സ്വയം വിരമിക്കുന്നു; അപേക്ഷ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു

ജോലിയില്‍നിന്ന് സ്വയം വിരമിക്കാനൊരുങ്ങി നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എൻ.സി.ബി) ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സഞ്ജയ് സിങ്. സഞ്ജയ് നല്‍കിയ അപേക്ഷ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു. ഏപ്രില്‍ 30-വരെ അദ്ദേഹത്തിന് സര്‍വീസില്‍ തുടരാം. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ലഹരിമരുന്ന് കേസില്‍ ക്ലീന്‍ചിറ്റ് നല്‍കിയ എന്‍.സി.ബി സംഘത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥനാണ് സഞ്ജയ് സിങ്. 2025-ജനുവരി വരെയാണ് അദ്ദേഹത്തിന് സര്‍വീസ് കാലാവധി ഉണ്ടായിരുന്നത്. സ്വയം വിരമിക്കാനുള്ള അപേക്ഷ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചതോടെ ഏപ്രില്‍-30 ന് അദ്ദേഹത്തിന്റെ സര്‍വീസ്…

Read More

‘രാജ്യത്ത് ഏറ്റവും അഴിമതി നിറഞ്ഞ പാർട്ടി ബിജെപി’; ഇലക്ട്രൽ ബോണ്ട് അഴിമതിയിൽ ബിജെപി നേതാക്കൾക്ക് എതിരെ അന്വേഷണം വേണം , എഎപി നേതാവ് സഞ്ജയ് സിംങ്

രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത് മുതല്‍ ഏറ്റവും കൂടുതല്‍ അഴിമതി നടത്തിയ പാര്‍ട്ടി ബിജെപിയാണെന്ന് മുതിര്‍ന്ന ആം ആദ്‌മി പാര്‍ട്ടി നേതാവും എം.പിയുമായ സഞ്ജയ് സിങ്. ഇലക്ടറല്‍ ബോണ്ട് അഴിമതിയില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ആറ് മാസത്തോളം തിഹാര്‍ ജയിലില്‍ കഴിഞ്ഞ നേതാവാണ് സഞ്ജയ് സിങ്. അടുത്തിടെയാണ് സഞ്ജയ് ജാമ്യത്തിലിറങ്ങിയത്. ”നിങ്ങള്‍ക്ക് ബി.ജെ.പിയെ ഒന്നിലും വിശ്വസിക്കാനാകില്ല. അവര്‍ അഴിമതികളില്‍ നേരിട്ട് പങ്കുകാരാണ്. ബി.ജെ.പിയുടെ ഭരണകാലത്ത് വിവിധ വ്യവസായികളുടെ പതിനഞ്ച്…

Read More

ഡൽഹി മദ്യനയ അഴിമതി കേസ് ; എഎപി നേതാവ് സഞ്ജയ് സിങ് ജയിൽ മോചിതനായി

ഡൽഹി മദ്യനയ അഴിമതി കേസിൽ ജാമ്യം ലഭിച്ച ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് ജയിൽമോചിതനായി. മദ്യനയക്കേസിൽ അറസ്റ്റിലായ സഞ്ജയ് സിങ് ആറു മാസത്തോളമായി ജയിലിലായിരുന്നു. ചൊവ്വാഴ്ചയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത, പി.ബി വരാലെ എന്നിവരുടെ ബെഞ്ച് സഞ്ജയ് സിങിന് ജാമ്യം അനുവദിച്ചത്. തിഹാർ ജയിലിന് പുറത്ത് കൂടിനിന്ന ആപ്പ് പ്രവർത്തകർ സഞ്ജയ് സിങിനെ ആർപ്പുവിളികളോടെ സ്വീകരിച്ചപ്പോൾ ആപ്പ് പ്രവർത്തകരോട് ആഘോഷിക്കാനുള്ള സമയമല്ല പോരാടാനുള്ള സമയമാണ് എന്നായിരുന്നു അദേഹത്തിന്റെ പ്രതികരണം. മദ്യനയ അഴിമതിക്കേസിൽ…

Read More

മദ്യനയക്കേസിൽ സഞ്ജയ് സിങിന് ജാമ്യം; ഇഡിക്ക് വിമർശനം

മദ്യനയ കേസിൽ എഎപി നേതാവ് സഞ്ജയ് സിങിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. അരവിന്ദ് കെജ്രിവാളിനെ ഇതേ കേസിൽ അറസ്റ്റ് ചെയ്ത സംഭവം രാജ്യമാകെ പ്രതിഷേധത്തിന് കാരണമായിരിക്കെയാണ് ഇഡിക്ക്  കോടതിയിൽ തിരിച്ചടിയുണ്ടായത്. ഇഡിയെ വിമർശിച്ച സുപ്രീം കോടതി സഞ്ജയ് സിങ്ങിനെതിരെ തെളിവെവിടെയെന്ന് ചോദിച്ചു.  മാപ്പുസാക്ഷിയായ ദിനേഷ് അറോറയുടെ മൊഴിയിലും ഇദ്ദേഹത്തിന്റെ പേര് പരാമർശിച്ചിട്ടുണ്ടായിരുന്നില്ല. ഇതാണ് ജാമ്യം ലഭിക്കാൻ സഹായമായത്. ഇഡി ആരോപിച്ച നിലയിൽ സഞ്ജയ് സിങ് കൈപ്പറ്റിയെന്ന് പറയുന്ന പണം കണ്ടെത്താൻ കഴിയാതിരുന്നതും ജാമ്യം ലഭിക്കുന്നതിൽ നിർണായകമായി….

Read More

സമരം ചെയ്ത ഗുസ്തി താരങ്ങൾക്കെതിരെ മറുതന്ത്രവുമായി സഞ്ജയ് സിംഗ് വിഭാഗം; ജൂനിയർ ഗുസ്തി താരങ്ങളെ കളത്തിലിറക്കി പ്രതിഷേധം

ലൈംഗികാതിക്രമ പരാതിയിൽ ബ്രിജ് ഭൂഷനെതിരെ സമരം ചെയ്ത താരങ്ങൾക്കെതിരെ മറു തന്ത്രവുമായി സഞ്ജയ്‌ സിംഗ് വിഭാഗം. സാക്ഷി മാലിക്ക്, ബജ്റംങ് പുനിയ, വിനേഷ് ഫോഗട്ട് എന്നീ ഗുസ്തി താരങ്ങൾക്കെതിരെ മുദ്രാവാക്യവുമായി ജൂനിയർ ഗുസ്തി താരങ്ങൾ ജന്തർ മന്ദറിലെത്തി. വൈകീട്ട് ഇന്ത്യ ഗേറ്റിലേക്ക് മാർച്ച് നടത്തിയ ജൂനിയർ ഗുസ്തി താരങ്ങളെ പോലീസ് തടഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ സസ്പെൻഷൻ പത്തു ദിവസത്തിനകം പിൻവലിച്ചില്ലെങ്കിൽ അർജുന അവാർഡ് അടക്കമുള്ള പുരസ്കാരങ്ങൾ തിരികെ നൽകുമെന്ന് ജൂനിയർ ഗുസ്തി താരങ്ങളും പരിശീലകരും പറഞ്ഞു. അതേസമയം…

Read More

എഎപി എംപി സഞ്ജയ് സിംഗിന്‍റെ വസതിയില്‍ ഇഡി റെയ്ഡ്

ആം ആദ്മി എംപി സഞ്ജയ് സിംഗിൻറെ ദില്ലിയിലെ വീട്ടിൽ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് റെയ്ഡ്. ദില്ലി മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കേസിൽ എഎപി നേതാവും ദില്ലി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കുന്ന ദിവസമാണ് സിംഗിന്റെ വസതിയിൽ റെയ്ഡ് നടക്കുന്നത്. രാവിലെ ഏഴ് മണിയോടെയാണ് ഇഡി സംഘം സിംഗിൻറെ വസതിയിൽ എത്തിയത്. നേരത്തെ സിംഗിന്റെ അടുത്ത അനുയായി അജിത് ത്യാഗിയുടെയും മദ്യ നയത്തിൽ നിന്ന് നേട്ടമുണ്ടാക്കിയ കരാറുകാരുടെയും ബിസിനസുകാരുടെയും…

Read More