
കേന്ദ്ര സർക്കാരിന് തിരിച്ചടി; എൻഫോഴ്സ്മെന്റ് ഡയറക്ടറുടെ കാലാവധി നീട്ടിയ നടപടി സുപ്രിം കോടതി റദ്ദാക്കി
എൻഫോഴ്സ്മെന്റ് ഡയറക്ടറുടെ കാലാവധി മൂന്നാം തവണയും നീട്ടി നൽകിയ നടപടിയാണ് സുപ്രിംകോടതി റദ്ദാക്കിയത്. 15 ദിവസത്തിനുള്ളിൽ പുതിയ ഡയറക്ടറെ നിയോഗിക്കണമെന്നും കോടതി ഉത്തരവിട്ടു. ജൂലൈ 31 വരെ നിലവിലെ ഡയറക്ടറായ സഞ്ജയ് കുമാർ മിശ്രയ്ക്ക് തൽസ്ഥാനത്ത് തുടരാമെന്നും കോടതി പറഞ്ഞു. രണ്ട് വർഷത്തെ കാലാവധിയിൽ 2018 ലാണ് സഞ്ജയ് കുമാറിനെ ഇഡി ഡയറക്ടറായി നിയമിച്ചത്. എന്നാൽ ഇതിന് ശേഷം പലതവണ കാലാവധി നീട്ടി നൽകിയിരുന്നു. 2021 സെപ്റ്റംബറിൽ ഇനി കാലാവധി നീട്ടി നൽകാൻ കഴിയില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു….