സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയവരെ പൊക്കാൻ ഉന്നതതല സംഘം യുകെയിലേക്ക്; ലക്ഷ്യം വിജയ് മല്യയും നീരവ് മോദിയും, സഞ്ജയ് ഭണ്ഡാരിയും

കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വിജയ് മല്യ ഉൾപ്പെടെയുള്ള മൂന്ന് പ്രതികളെ തിരിച്ചെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ ഉന്നതതല സംഘം യുകെയിലേക്ക്. സിബിഐ,എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) എന്നിവ ഉൾപ്പെടുന്ന സംഘമാണ് യുകെയിലേക്ക് തിരിക്കുന്നത്.ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരി, വജ്രവ്യാപാരി നീരവ് മോദി, കിംഗ്ഫിഷർ എയർലൈൻസ് ഉടമ വിജയ് മല്യ എന്നിവരാണ് പിടികിട്ടാപുള്ളികളായുള്ളത്. യുകെയിലും മറ്റ് രാജ്യങ്ങളിലും ഉള്ള ഇവരുടെ സ്വത്തുക്കൾ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. വിദേശകാര്യ…

Read More