ആവശ്യങ്ങൾ അധികൃതർ അംഗീകരിക്കാൻ തയ്യാറാകുന്നില്ല; തിരുവനന്തപുരത്ത് ആത്മഹത്യാ ഭീഷണിയുമായി വീണ്ടും ശുചീകരണ തൊഴിലാളികൾ

തലസ്ഥാനത്ത് ആത്മഹത്യാ ഭീഷണിയുമായി വീണ്ടും ശുചീകരണ തൊഴിലാളികൾ. നഗരസഭാ കവാടങ്ങൾക്കു മുകളിൽ കയറിയാണ് പ്രതിഷേധം. ശുചീകരണ തൊഴിലാളികളുടെ ആവശ്യങ്ങൾ അധികൃതർ അംഗീകരിക്കാൻ തയ്യാറാകുന്നില്ലെന്നും നേരത്തേ നൽകിയ വാഗ്ദാനം പാലിച്ചില്ലെന്നുമാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. പെട്രോളുമായാണ് പ്രതിഷേധക്കാരുടെ ഭീഷണി. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ശുചീകരണ തൊഴിലാളികളുടെ ആത്മഹത്യാ ഭീഷണി സമരം നഗരസഭയ്ക്ക് മുന്നിൽ അരങ്ങേറുന്നത്. നേരത്തെ നഗരസഭയ്ക്ക് മുമ്പിലുള്ള മരത്തിന് മുകളിൽ കയറിയാണ് തൊഴിലാളികൾ ആത്മഹത്യാ ഭീഷണി മുഴക്കിയത്. നഗരസഭാ കരാർ തൊഴിലാളികളോ നഗരസഭാ അംഗീകൃത ശുചീകരണ…

Read More

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്ലാസ്റ്റിക് വേണ്ട ; നിര്‍ദേശങ്ങള്‍ പുറത്തിറക്കി ശുചിത്വ മിഷന്‍

പ്ലാസ്റ്റിക് പൂര്‍ണ്ണമായും ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒഴിവാക്കണമെന്ന് ശുചിത്വ മിഷന്‍. ബാനറുകള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിങ്ങുകള്‍ തുടങ്ങിയവക്ക് പുനരുപയോഗിക്കാന്‍ കഴിയാത്ത പിവിസി ഫ്‌ളെക്‌സ്, പോളിസ്റ്റര്‍, നൈലോണ്‍, പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ ഉപയോഗിക്കരുത്. സര്‍ക്കാര്‍ നിര്‍ദേശിച്ച 100 ശതമാനം പ്ലാസ്റ്റിക് ഇല്ലാത്ത പേപ്പര്‍, റീസൈക്കിള്‍ ചെയ്യാവുന്ന പോളി എത്തിലിന്‍ എന്നിവ ഉപയോഗിക്കാം. പിവിസി ഫ്രീ റീസൈക്ലബിള്‍ ലോഗോയും യൂണിറ്റിന്റെ പേരും നമ്പറും മലീനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് നമ്പറും പോസ്റ്ററുകളിലും ബാനറുകളിലും പതിക്കണം. സര്‍ക്കാര്‍ നിര്‍ദേശിച്ച കോട്ടണ്‍, പോളി…

Read More