
യുവമോർച്ചക്കാർക്ക് മനസിലാകുന്ന മറുപടിയാണ് നൽകിയത്, സംഘ്പരിവാറിനെ ഇനിയും തുറന്നെതിർക്കും; പി. ജയരാജൻ
യുവമോർച്ചയ്‌ക്കെതിരായ ഭീഷണിപ്രസംഗത്തിൽ വിശദീകരണവുമായി സി.പി.എം നേതാവ് പി. ജയരാജൻ. യുവമോർച്ചക്കാർക്ക് മനസിലാകുന്ന മറുപടിയാണ് താൻ പറഞ്ഞത്. സംഘ്പരിവാറുകാരുടെ അശാസ്ത്രീയ വിഡ്ഢിത്തങ്ങളും വിധ്വംസകമായ ആശയങ്ങളും ഇനിയും തുറന്നെതിർക്കും. അതിന്റെ പേരിൽ സ്പീക്കർ ഷംസീർ ഉൾപ്പെടെ ഒരാളെയും ഭീഷണിപ്പെടുത്തി ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്നും ജയരാജൻ വ്യക്തമാക്കി. പുഷ്പകവിമാനത്തെ കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുമൊക്കെയുള്ള പലതരം മണ്ടത്തരങ്ങൾ പ്രധാനമന്ത്രി പൊതുപരിപാടിയിൽ വിളിച്ചുപറഞ്ഞിട്ടുണ്ട്. ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കർ സഖാവ് എ.എൻ ഷംസീർ കുട്ടികൾക്കുള്ള ഒരു പൊതുപരിപാടിയിൽ വച്ച് ആ അശാസ്ത്രീയമായ വാചകങ്ങളെയാണ് വിമർശിച്ചത്. ശാസ്ത്രീയമായ…