എസ്.എൻ.ഡി.പിയിൽ സംഘപരിവാർ നുഴഞ്ഞ് കയറി ; സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

എസ്.എൻ.ഡി.പിയിൽ സംഘ്പരിവാർ നുഴഞ്ഞുകയറിയെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സിപിഐഎം ദക്ഷിണ മേഖല റിപ്പോർട്ടിൽ ആയിരുന്നു യെച്ചൂരിയുടെ പരാമർശം. സിപിഐഎമ്മിന് ലഭിച്ചിരുന്ന എസ്.എൻ.ഡി.പിയുടെ ബേസ് വോട്ടുകളിൽ ചോർച്ച ഉണ്ടായി. എസ്.എൻ.ഡി.പി.യിലും സഹപ്രസ്ഥാനങ്ങളിലും സംഘപരിവാർ നുഴഞ്ഞുകയറി. എസ്.എൻ.ഡി.പി ശാഖായോഗങ്ങളിൽ സംഘ്പരിവാർ അനുകൂലികളെ തിരുകികയറ്റുന്നുവെന്നും യെച്ചൂരി കൂട്ടിച്ചേർത്തു വെള്ളവും മത്സ്യവും പോലെയാണ് സിപിഎമ്മും ജനങ്ങളും തമ്മിലുള്ള ബന്ധം. ജനങ്ങളുടെ ഇടയിലേക്ക് പാർട്ടി കൂടുതൽ ഇറങ്ങി ചെല്ലണം. ചെറുപ്പക്കാരെ ആകർഷിക്കാൻ പാർട്ടിക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു….

Read More

‘ധ്രുവ് റാഠിയും ഭാര്യയും മുസ്ലിങ്ങൾ, ഇരുവർക്കും പാക് ബന്ധം’ സംഘപരിവാർ വ്യാജ പോസ്റ്റുകൾക്ക് മറുപടിയുമായി യൂട്യൂബർ ധ്രുവ് റാഡി

ബിജെപി രാഷ്ട്രീയത്തിൽ രാജ്യം അനുഭവിക്കുന്ന പ്രശ്‌നങ്ങൾ തുറന്നുകാട്ടുന്ന പ്രമുഖ യൂട്യൂബർ ധ്രുവ് റാഠിക്കും കുടുംബത്തിനുമെതിരെ വ്യാജ പ്രചരണവുമായി സംഘ്പരിവാർ. ധ്രുവ് റാഠിയും ഭാര്യയും മുസ്‌ലിംകളാണെന്നും പാകിസ്താനുമായി ബന്ധമുണ്ടെന്നുമൊക്കെയാണ് സോഷ്യൽമീഡിയകളിലൂടെ വ്യാജ പ്രചരണം. ധ്രുവ് റാഠിയുടെ യഥാർഥ പേര് ബദ്രുദ്ദീൻ റാഷിദ് ലാഹോരി എന്നാണെന്നും പാകിസ്താനിലെ ലാഹോറിലാണ് ജനിച്ചതെന്നും ഭാര്യയും പാകിസ്താനിയാണെന്നും യഥാർഥ പേര് സുലൈഖ എന്നാണെന്നും ഒരു വാട്ട്‌സ്ആപ്പ് സന്ദേശത്തിൽ പറയുന്നു. പാകിസ്താൻ സൈന്യത്തിന്റെ സംരക്ഷണയിൽ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ കറാച്ചിയിലെ ബംഗ്ലാവിലാണ് ദമ്പതികളുടെ താമസമെന്നും…

Read More

എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളിലെ തിരുത്തലുകൾ സംഘപരിവാര്‍ വ്യാജ ചരിത്രത്തെ വെള്ളപൂശാനുള്ള ശ്രമം

സംഘപരിവാര്‍ മുന്നോട്ടുവെക്കുന്ന വ്യാജ ചരിത്രത്തെ വെള്ളപൂശാനുള്ള ശ്രമമാണ് എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളിലെ തിരുത്തലുകളെന്ന് തുറന്നടിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബിജെപി അധികാരത്തിലെത്തിയതിനു ശേഷം പാഠ്യപദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തിയത് മൂന്നുവട്ടമാണ്. സിലബസുകളെ കാവിവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഈ മാറ്റങ്ങളെന്നും മുഗള്‍ സാമ്രാജ്യവുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളും ഗാന്ധി വധത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ഒഴിവാക്കപ്പെട്ടത് സംഘപരിവാറിന്റെ താല്പര്യപ്രകാരമാണെന്ന് വ്യക്തമാണെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കി.

Read More

അടുത്ത തെരഞ്ഞെടുപ്പിൽ കേരളം പിടിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന; പരിഹസിച്ച് മുഖ്യമന്ത്രി

അടുത്ത തെരഞ്ഞെടുപ്പിൽ കേരളം പിടിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രം​ഗത്ത്. കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന നരേന്ദ്രമോദിയുടെ പ്രസ്താവന അതിരുകവിഞ്ഞ മോഹമാണെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ എന്തൊക്കെ പ്രയാസങ്ങളനുഭവിക്കുന്നുണ്ടെന്നും അതിനു കാരണക്കാര്‍ ആരാണെന്നും തീവ്രമായ അനുഭവങ്ങളിലൂടെ ബോധ്യമുള്ളവരാണ് ഈ നാട്ടുകാര്‍. സംഘപരിവാറില്‍ നിന്ന് കൊടിയ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപി അനുകൂല നിലപാടിലെത്താനാവില്ല. ചില താല്‍ക്കാലിക ലാഭങ്ങള്‍ക്കായി ആരെങ്കിലും നടത്തുന്ന നീക്കുപോക്കുകള്‍ ന്യൂനപക്ഷത്തിന്‍റെ പൊതുസ്വഭാവമാണെന്ന് കരുതുന്നത് ഭീമാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. വര്‍ഗീയ…

Read More