
അച്ഛന്‍ മരിച്ചു കിടക്കുമ്പോള്‍ ആ ഡയലോഗ് ഓര്‍മ്മ വന്നു, ആര്‍ക്കും അത് മനസ്സിലായിട്ടുണ്ടാവില്ല; സംഗീത
മലയാള സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തുകയാണ് നടി സംഗീത. ചെറിയ പ്രായത്തില്‍ അഭിനയത്തിലേക്ക് എത്തി പിന്നീട് നായികയായി മാറിയ സംഗീത മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലുമടക്കം പല ഭാഷകളിലും അഭിനയിച്ചു. വിവാഹത്തോടു കൂടിയാണ് നടി അഭിനയത്തില്‍ നിന്ന് മാറി നിന്നത്. പിന്നീട് മക്കള്‍ കൂടി ജനിച്ചതോടെ കുടുംബിനിയായി ജീവിച്ചു. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ചാവേര്‍ എന്ന സിനിമയില്‍ പ്രധാനപ്പെട്ട റോളിലെത്തി സംഗീത. ഇതിന് ശേഷം വീണ്ടും അഭിനയത്തില്‍ സജീവമാവുകയാണ് നടി. വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ആനന്ദ് ശ്രീബാല…