
സരിനെ പോലെ അല്ല സന്ദീപ്; പാർട്ടിയിലെടുക്കുക എളുപ്പമല്ലെന്ന് ഗോവിന്ദൻ: സന്ദീപ് ഇപ്പോഴും ബിജെപി പ്രവർത്തകനെന്ന് ടി.പി രാമകൃഷ്ണൻ
ബിജെപി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന സന്ദീപ് വാര്യരെ വീണ്ടും സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും എൽഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണനും. സന്ദീപ് ഇപ്പോഴും ബിജെപി പ്രവർത്തകനാണെന്നും ഇടതു നയം അംഗീകരിച്ചാൽ സ്വീകരിക്കുമെന്നം ടിപി രാമകൃഷ്ണൻ പറഞ്ഞു. സരിനെ പോലെ അല്ല സന്ദീപ്. സരിൻ ഇടതു നയം അംഗീകരിച്ചു വന്നയാളാണ്. ഇടത് നയം അംഗീകരിക്കുന്ന ആരെയും സ്വീകരിക്കും. അത്തരത്തിൽ നയം മാറ്റി വരാൻ തയ്യാറായാൽ സന്ദീപിനെയും സ്വീകരിക്കും. പാർട്ടിയുടെ ദേശീയ നയം ചർച്ച ചെയ്യുന്നതേയുള്ളൂ. പ്രസിദ്ധീകരിക്കുക…