
സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് സിപിഐഎം ; നയമാണ് പ്രശ്നം വ്യക്തിയല്ലെന്ന് എം.വി ഗോവിന്ദൻ
ബിജെപി നേതാവ് സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയകാര്യങ്ങള്‍ സംബന്ധിച്ച് കൃത്യമായ നിലപാട് സ്വീകരിക്കുന്ന എല്ലാവരെയും സ്വാഗതം ചെയ്യും എന്നായിരുന്നു എം.വി ഗോവിന്ദന്റെ മറുപടി. പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന സന്ദീപ് വാര്യരെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്യുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തികളല്ല നയമാണ് പ്രശ്നം, ഇടതുപക്ഷത്തിന് അനുകൂലമായ നയം സ്വീകരിച്ചാൽ സന്ദീപിനെ സ്വീകരിക്കും. മുൻപും സമാനമായ കാഴ്ചപ്പാടുള്ള വരെ സിപിഐഎം സ്വീകരിച്ചിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി….