
പാലക്കാട് നല്ല ഭൂരിപക്ഷം ഉണ്ടാകും; സന്ദീപ് വാര്യരുടെ വരവ് കോൺഗ്രസിന് ഗുണകരം ആകുമോയെന്ന് പെട്ടി പൊട്ടിക്കുമ്പോൾ അറിയാം: രമേശ് ചെന്നിത്തല
സന്ദീപ് വാര്യരുടെ വരവ് കോൺഗ്രസിന് ഗുണകരം ആകുമോ എന്ന ചോദ്യത്തിന് പെട്ടി പൊട്ടിക്കുമ്പോൾ അറിയാം എന്ന് പ്രതികരിച്ച് രമേശ് ചെന്നിത്തല. താൻ മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് തിരക്കിലായിരുന്നു. ഫോണിലൂടെയാണ് കാര്യങ്ങൾ അറിഞ്ഞത്. കേരളത്തിന്‍റെ ചുമതലയുള്ള ദീപാദാസ് മുൻഷി ഫോണിലൂടെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു.സന്ദീപും ഫോണിൽ വിളിച്ചിരുന്നു.ആർഎസ്എസിനു ഭൂമി നല്‍കുന്നത് സംബന്ധിച്ച വിവാദം സന്ദീപ് വാര്യരോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് നല്ല ഭൂരിപക്ഷം ഉണ്ടാകും.ചേലക്കര സർക്കാരിനെതിരായ വിധിയെഴുത് ആകും.ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ യുഡിെഫിന് തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം…