‘പലസ്തീനികൾക്കെതിരെ നിരന്തരം പ്രകോപനപരമായ പ്രസ്താവനകൾ’: ഇസ്രായേൽ മന്ത്രിമാർക്ക് ഉപരോധമേർപ്പെടുത്താൻ ബ്രിട്ടൻ

പലസ്തീനികൾക്കെതിരെ നിരന്തരം പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്ന രണ്ട് തീവ്രവലതുപക്ഷ ഇസ്രായേലി മന്ത്രിമാർക്ക് ഉപരോധം ഏർപ്പെടുത്താനൊരുങ്ങി ബ്രിട്ടൻ. ധനകാര്യ മന്ത്രി ബെസലേൽ സ്മോട്രിച്, ദേശീയസുരക്ഷാ മന്ത്രി ഇറ്റാമർ ബെൻഗവിർ എന്നിവർക്കെതിരെയാണ് ഉപരോധം ഏർപ്പെടുത്തുന്നത്. ഗസ്സയിൽ സാധാരണക്കാർ പട്ടിണി കിടക്കുന്നത് ന്യായീകരിക്കപ്പെടുമെന്ന് കഴിഞ്ഞദിവസം സ്മോട്രിച് പറഞ്ഞിരുന്നു. ഇസ്രായേൽ അധിനിവേശ വെസ്റ്റ്ബാങ്കിൽ അതിക്രമം നടത്തുന്ന കുടിയേറ്റക്കാർ വീരൻമാരാണെന്നായിരുന്നു ബെൻഗിവിറിന്റെ ഒടുവിലത്തെ പ്രസ്താവന. ഇതിന് പിന്നാലെയാണ് ഇവർക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ ആലോചിക്കുന്നതെന്ന് യു.കെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമെർ വ്യക്തമാക്കിയത്. അതേസമയം, ഉപരോധ ഭീഷണി…

Read More

കെഎസ്ആർടിസിക്ക് 91.53 കോടി രൂപ കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ; 71.53 കോടി വായ്പാ തിരിച്ചടവിന്

സംസ്ഥാന സർക്കാർ കെ.എസ്.ആർ.ടി.സിക്ക് 91.53 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. പെൻഷൻ വിതരണത്തിന് കോർപറേഷൻ എടുത്ത വായ്പയുടെ തിരിച്ചടവിനായാണ് ഇതിൽ 71.53 കോടി രൂപ നൽകിയത്. ശേഷിക്കുന്ന 20 കോടി രൂപ കെ.എസ്.ആർ.ടി.സിക്കുള്ള സഹായമായും നൽകി. പ്രാഥമിക കാർഷിക വായ്പ സംഘങ്ങളുടെ കൺസോർഷ്യത്തിൽനിന്ന് പെൻഷൻ വിതരണത്തിനായി കെഎസ്ആർടിസി എടുത്ത വായ്പയുടെ തിരിച്ചടവാണ് സർക്കാർ ഉറപ്പാക്കുന്നതെന്ന് ധനകാര്യ മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. കെ.എസ്.ആർ.ടി.സിയിൽ ശമ്പളവും പെൻഷനുമടക്കം മുടക്കം കൂടാതെ വിതരണം ഉറപ്പാക്കാൻ…

Read More

പ്രതിപക്ഷനേതാവിന്റെ മരണം: റഷ്യക്കു കൂടുതല്‍ ഉപരോധമേര്‍പ്പെടുത്താൻ യു.എസ്

പ്രതിപക്ഷനേതാവ് അലക്സി നവല്‍നിയുടെ മരണത്തിന്റെയും രണ്ടുവർഷം തികയ്ക്കാൻപോകുന്ന യുക്രൈൻ യുദ്ധത്തിന്റെയും പേരില്‍ റഷ്യക്കു കൂടുതല്‍ ഉപരോധമേർപ്പെടുത്തുമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഉപരോധങ്ങള്‍ വെള്ളിയാഴ്ച പ്രഖ്യാപിക്കും.  റഷ്യയുടെ സൈനിക, വ്യവസായ കേന്ദ്രങ്ങളെയുള്‍പ്പെടെ ഉപരോധത്തിന്റെ പരിധിയിലാക്കുമെന്ന് ബൈഡന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ പറഞ്ഞു. യുക്രൈൻ യുദ്ധം രണ്ടുവർഷം തികയ്ക്കുന്ന പശ്ചാത്തലത്തില്‍ റഷ്യക്കുമേല്‍ എന്തെല്ലാം ഉപരോധമേർപ്പെടുത്തണമെന്ന് തീരുമാനിച്ചുകഴിഞ്ഞതാണ്. നവല്‍നിയുടെ മരണത്തിനുള്ള പ്രതികരണമെന്ന നിലയില്‍ക്കൂടി അതിനെ പരിഗണിക്കുമെന്ന് മറ്റൊരുദ്യോഗസ്ഥൻ പറഞ്ഞു. നവല്‍നിയുടെ മരണത്തിന്റെ പേരില്‍ ഏർപ്പെടുത്തേണ്ട ഉപരോധങ്ങളെക്കുറിച്ച്‌…

Read More