മരപ്പട്ടി ശല്യം; മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണത്തിന് മുമ്പ് അരക്കോടി രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പ്

മന്ത്രി മന്ദിരങ്ങളിലെ മരപ്പട്ടി ശല്യത്തെ കുറിച്ചുളള  മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണത്തിന് മുമ്പ് അരക്കോടി രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പ്. ഈ മാസം 26നാണ് മന്ത്രിമാരുടെ ബംഗ്ലാവുകളില്‍ അറ്റകുറ്റപ്പണികള്‍ക്കായി 48.91 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി പൊതുമരാമത്ത് വകുപ്പിന്‍റെ ഉത്തരവിറങ്ങിയത്.  ക്ലിഫ് ഹൗസ് ഉള്‍പ്പെടെ മന്ത്രിമന്ദിരങ്ങളിൽ മരപ്പട്ടി ശല്യം രൂക്ഷമാണെന്നായിരുന്നു പൊതുപരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. പണം ലഭ്യമാക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള വിമര്‍ശനങ്ങള്‍ക്ക് മുന്‍കൂര്‍ പ്രതിരോധമായും ഈ നീക്കത്തെ വിലയിരുത്തുന്നുണ്ട്.

Read More

ഭാരത് ന്യായ് യാത്ര’യ്ക്ക് ഉപാധികളോടെ അനുമതി

രാഹുല്‍ ഗാന്ധി നയിക്കുന്ന ‘ഭാരത് ന്യായ് യാത്ര’യ്ക്ക് ഉപാധികളോടെ അനുമതി നല്‍കി മണിപ്പൂര്‍ സര്‍ക്കാര്‍. യാത്ര ആരംഭിക്കാൻ കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ട സ്ഥലത്ത് തിരക്ക് പിരിമിതപ്പെടുത്തണമെന്നും പങ്കെടുക്കുന്നവരുടെ പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. യാത്രക്ക് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് അനുമതി നിഷേധിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞതിന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് ഉപാധികളോടെ യാത്രനടത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചത്.  യാത്രയുടെ ഉദ്ഘാടനത്തിന് കുറച്ച്‌ പ്രവര്‍ത്തകരെ മാത്രം പങ്കെടുപ്പിക്കാമെന്ന ഉപാധികളോടെ മാത്രം അനുമതി നല്‍കണമെന്ന് മണിപ്പൂര്‍ ആഭ്യന്തര…

Read More