സനാതന ധര്‍മവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവന; ഉദയനിധി സ്റ്റാലിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

സനാതന ധര്‍മവുമായി ബന്ധപ്പെട്ട വിവാദ പ്രസ്തവനയില്‍ ഡിഎംകെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷവിമര്‍ശിച്ച് സുപ്രീംകോടതി. അഭിപ്രായ സ്വാതന്ത്ര്യത്തിനും, മത സ്വാതന്ത്ര്യത്തിനും ഭരണഘടന നൽകുന്ന അവകാശം ഉദയ നിധി സ്റ്റാലിൻ ലംഘിച്ചെന്നാണ് സുപ്രീംകോടതിയുടെ ബാ​ഗത്തു നിന്നുള്ള നിരീക്ഷണം. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നിരീക്ഷണം. സനാതന ധര്‍മം കേവലം എതിര്‍ക്കപ്പെടേണ്ടതല്ല, മലേറിയയും ഡെങ്കിയും പോലെ പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെടേണ്ടതാണെന്നായിരുന്നു ഉദയ നിധി സ്റ്റാലിന്‍റെ വിവാദ പ്രസ്താവന. പരാമർശത്തിന് ആറ് സംസ്ഥാനങ്ങളിൽ ഉദയ നിധി സ്റ്റാലിന്…

Read More

ഉദയനിധി സ്റ്റാലിനും തമിഴ്നാട് സർക്കാരിനും സുപ്രിംകോടതി നോട്ടീസ്

സനാതന ധർമത്തിനെതിരായ പരാമര്‍ശത്തില്‍ തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിനും, തമിഴ്‌നാട് സർക്കാരിനും സുപ്രിംകോടതി നോട്ടീസ് അയച്ചു. എന്തുകൊണ്ടാണ് ഹൈക്കോടതിയെ സമീപിക്കാത്തതെന്നും, കോടതിയെ പൊലീസ് സ്റ്റേഷനാക്കുകയാണോ എന്നും സുപ്രിംകോടതി ചോദിച്ചു. വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ ഹർജിക്കൊപ്പം ഈ ഹർജി പരിഗണിക്കാൻ കോടതി വിസമ്മതിക്കുകയും ചെയ്തു. “ചില കാര്യങ്ങൾ എതിർക്കാനാകില്ല. അത് ഇല്ലാതാക്കണം. ഡെങ്കി, കൊതുകുകൾ, മലേറിയ, കൊറോണ തുടങ്ങിയവയെ നമുക്ക് എതിർക്കാനാകില്ല. നമ്മൾ അത് ഉന്മൂലനം ചെയ്യണം. അങ്ങനെയാണ് സനാതന ധർമ്മത്തെയും ഉന്മൂലനം ചെയ്യേണ്ടത്. സാമൂഹിക നീതിക്കും…

Read More

സനാതന ധർമ വിവാദത്തിൽ ഉദയനിധി സ്റ്റാലിനെതിരെ മുംബൈയിലും എഫ്‌ഐആർ

സനാതന ധർമ പരാമർശത്തിൽ തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ മുംബൈയിലെ മീര റോഡ് പൊലീസ് സ്റ്റേഷനിലും എഫ്ഐആർ റജിസ്റ്റർ ചെയ്തു. വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തി, (ഐപിസി 153 എ), മതവികാരം വ്രണപ്പെടുത്തി (ഐപിസി 295 എ) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.  പരാമർശത്തിൽ, കഴിഞ്ഞയാഴ്ച ഉത്തർപ്രദേശിലെ രാംപുരിൽ അദ്ദേഹത്തിനെതിരെ ഒരു എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു. ഉദയനിധിയുടെ പരാമർശത്തെ പിന്തുണച്ചതിന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മകൻ പ്രിയങ്ക് ഖർഗെയെയും എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐപിസി…

Read More

സനാതന ധര്‍മ്മ പരാമര്‍ശം; ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവർക്ക് 10 കോടി ; വിവാദ ആഹ്വാനവുമായി അയോധ്യയിലെ സന്യാസി

സനാതന ധര്‍മ്മ പരാമര്‍ശത്തിൽ തമിഴ്നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിനെതിരെ പ്രകോപനപരമായ ആഹ്വാനവുമായി അയോദ്ധ്യയിലെ സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യ. ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവർക്ക് 10 കോടി പരിതോഷികം നൽകുമെന്ന് പരമഹംസ ആചാര്യ പ്രസ്താവിച്ചു. പ്രതീകാത്മകമായി മന്ത്രിയുടെ ചിത്രം വെട്ടുന്ന വീഡിയോയും പങ്കുവെച്ചു. ശനിയാഴ്ച ചെന്നൈയില്‍ നടന്ന സമ്മേളനത്തിലായിരുന്നു ഉദയനിധിയുടെ വിവാദത്തിലായ പരാമര്‍ശം. “ചില കാര്യങ്ങൾ എതിർക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കോവിഡ് എന്നിവയെ എതിർക്കാനാവില്ല. നിർമാർജനം ചെയ്യാനേ കഴിയൂ. അങ്ങനെ…

Read More