സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന നടിയുടെ പരാതി ; സംവിധായകൻ സനൽകുമാർ ശശിധരൻ അമേരിക്കയിൽ , ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കി പൊലീസ്. കൊച്ചി സിറ്റി പൊലീസ് ആണ് ലുക്കൗട്ട് സർക്കുലർ ഇറക്കിയത്. സംവിധായകൻ സനൽകുമാർ ശശിധരൻ അമേരിക്കയിലെന്നാണ് വിവരം. ഭാരതീയ ന്യായ സംഹിത പ്രകാരം78, ഐടി ആക്ട് 67 എന്നിവ ചുമത്തിയാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്. സനല്‍ കുമാര്‍ ശശിധരന്‍റെ വിദേശയാത്രകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് പൊലീസ് ഇമിഗ്രേഷന്‍ വിഭാഗത്തിന് കത്ത് നല്‍കിയിരുന്നു. സനല്‍കുമാര്‍ ശശിധരൻ അമേരിക്കയിലാണെന്നാണ് പൊലീസിന്‍റെ അനുമാനം.ഇക്കാര്യം സ്ഥിരീകരിക്കാനാണ്…

Read More

‘വഴക്ക്’ പുറത്തുവിട്ട് സംവിധായകൻ സനൽകുമാർ ശശിധരൻ; സിനിമയുടെ ലിങ്കാണ് പങ്കുവെച്ചത്

ടൊവിനോ തോമസ് നായകനായ ‘വഴക്ക്’ എന്ന സിനിമയുടെ പ്രിവ്യു കോപ്പിയുടെ വീഡിയോ ലിങ്ക് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട് സംവിധായകൻ സനൽകുമാർ ശശിധരൻ. വിമിയോയിൽ അപ്ലോഡ് ചെയ്ത സിനിമയുടെ ലിങ്കാണ് അദ്ദേഹം പങ്കുവെച്ചത്. ചിത്രവുമായി ബന്ധപ്പെട്ട് നടൻ ടൊവിനോയുമായി പ്രശ്‌നങ്ങൾ നടക്കുന്നതിനിടയിലാണ് സംവിധായകന്റെ നീക്കം. ‘പ്രേക്ഷകർക്ക് കാണാനുള്ളതാണ് സിനിമ. വഴക്ക്/The Quarrel. കാണണമെന്നുള്ളവർക്ക് കാണാം. എന്തുകൊണ്ട് ഇത് പുറത്തുവരുന്നില്ല എന്ന് മനസിലാക്കുന്നവർക്ക് മനസിലാക്കാം’, വീഡിയോ ലിങ്ക് പങ്കുവെച്ചുകൊണ്ട് സനൽകുമാർ ശശിധരൻ കുറിച്ചു. സനലിന്റെ തന്നെ വിമിയോ അക്കൗണ്ടിൽ രണ്ട്…

Read More