വിവാദത്തിൽ നിന്ന് തലയൂരാൻ ഹിമാചൽ സർക്കാർ ഇടപെട്ടിട്ടില്ല; സമോസ പ്രശ്‌നത്തിൻ സിഐഡി വിഭാഗം

സമോസ വിവാദത്തിൽ നിന്നും തലയൂരാൻ ഹിമാചൽ സർക്കാർ ഇടപെട്ടില്ലെന്ന് വിശദീകരണവുമായി സിഐഡി വിഭാഗം. വിഷയം രാഷ്ട്രീയവത്കരിക്കരുതെന്നും ആഭ്യന്തര അന്വേഷണം മാത്രമാണിതെന്നും സിഐഡി ഡിജി അറിയിച്ചു. ആർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടില്ല. ഒരു നടപടിയും എടുത്തിട്ടില്ലെന്നും ഡിജി വ്യക്തമാക്കി. അതേസമയം, കോൺഗ്രസിനെതിരെ ബിജെപി രൂക്ഷവിമർശനം തുടരുകയാണ്. രാജ്യത്ത് ഹിമാചൽ പ്രദേശിനെ കോൺഗ്രസ് സർക്കാർ പരിഹാസപാത്രമാക്കിയെന്ന് ബിജെപി ആരോപിച്ചു. ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രിക്ക് നൽകാനിരുന്ന സമോസയും കേക്കും കാണാതായതിൽ അന്വേഷണം തുടങ്ങിയതാണ് വിവാദമായത്. വിവാദത്തില് മുഖ്യമന്ത്രി കടുത്ത അതൃപ്തി…

Read More