
സംഭലിലേക്ക് പോകാൻ അനുവദിച്ചില്ല ; ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധി എം.പിയും ഡൽഹിയിലേക്ക് മടങ്ങി
വെടിവെപ്പുണ്ടായ സംഭലിലേക്ക് പുറപ്പെട്ട ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് എംപിമാരെയും ഉത്തര്‍പ്രദേശ് പൊലീസ് തടഞ്ഞു. ഡല്‍ഹി- ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിയാപൂരില്‍ വെച്ചാണ് യുപി പൊലീസ് രാഹുലിന്റെ വാഹനം തടഞ്ഞത്. രാഹുല്‍ മടങ്ങണമെന്നാണ് യുപി പൊലീസ് ആവശ്യപ്പെടുന്നത്. അതേസമയം രാഹുല്‍ ഗാന്ധി വാഹനത്തില്‍ തന്നെ തുടര്‍ന്നു. രാഹുല്‍ ഗാന്ധിക്ക് അഭിവാദ്യമര്‍പ്പിച്ച് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അതിര്‍ത്തിയില്‍ തടിച്ചുകൂടിയിരിക്കുന്നത്. അതിനിടെ ബാരിക്കേഡുകള്‍ മറിച്ചിടാനും പ്രവര്‍ത്തകര്‍ ശ്രമിച്ചു. അതിനിടെ അഞ്ച് പേരെ കടത്തിവിടണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്…