സംഭൽ സംഘർഷം ; ജയിലിൽ കിടക്കുന്നവരെ കാണാൻ സമാജ് വാദി പാർട്ടി നേതാക്കൾക്ക് അനുമതി നൽകി , ജയിൽ സൂപ്രണ്ട് ഉൾപ്പെടെ രണ്ട് പേർക്ക് സസ്പെൻഷൻ

സംഭലിൽ ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഷൻ്റ് ചെയ്തു. സംഭൽ ആക്രമണത്തിൽ ജയിലിൽ കഴിയുന്നവരെ കാണാൻ സമാജ് വാദി പാർട്ടി നേതാക്കൾക്ക് അവസരം ഒരുക്കിയതിനാണ് സസ്പെൻഷൻ. മോറാദാബാദ് ജയിലിലെ ജയിലർ വിക്രം സിംഗ് യദാവ്, ഡെപ്യൂട്ടി ജയിലർ പ്രവീൺ സിംഗ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. തിങ്കളാഴ്ചയാണ് സമാജ് വാദി പാർട്ടി നേതാക്കൾ ജയിലിൽ സന്ദർശനം നടത്തിയത്. അതേസമയം, സംഘര്‍ഷബാധിത പ്രദേശമായ സംഭലിലേക്ക് തിരിച്ച രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പൊലീസ് തടഞ്ഞു. ഗാസിപുര്‍ അതിര്‍ത്തിയിൽ ബാരിക്കേഡ് വെച്ചും പൊലീസ്…

Read More

സംഭൽ സംഘർഷം ; സ്ഥലത്തേക്കെത്തിയ മുസ്ലിം ലീഗ് എം.പിമാരെ തടഞ്ഞ് ഉത്തർപ്രദേശ് പൊലീസ് , എം.പിമാർ മടങ്ങി

ഉത്തർപ്രദേശിലെ സംഭലിലുണ്ടായ സംഘർഷത്തെ തുടർന്ന് സംഭലിലേക്ക് തിരിച്ച മുസ്ലിം ലീ​ഗ് എംപിമാരെ തടഞ്ഞ് യുപി പൊലീസ്. ​ഗാസിയാബാദ് എത്തിയപ്പോഴാണ് എംപിമാരെ തടഞ്ഞത്. 5 എംപിമാരുള്ള 2 വാഹനങ്ങളാണ് പൊലീസ് തടഞ്ഞത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരുന്നത്. സന്ദർശിക്കാൻ അനുമതി നൽകില്ലെന്നും മ‍ങ്ങിപ്പോകണമെന്നും പൊലീസ് അറിയിച്ചു. ഇടി മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, അഡ്വ. ഹാരിസ് ബീരാൻ, നവാസ് ഖനി തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. സന്ദർശനത്തിന് പൊലീസ് അനുമതി നൽകിയില്ലെന്ന് ഇടി മുഹമ്മദ് ബഷീർ പറഞ്ഞു. അവിടെ സംഘർഷം…

Read More