
സാഹിത്യ സായാഹ്നം സംഘടിപ്പിച്ച് ചിന്മയം ലിറ്ററേച്ചർ ക്ലബ്ബും സമസ്യ യുഎഇയും
ചിന്മയം ലിറ്ററേച്ചർ ക്ലബും സമസ്യ യു.എ.ഇ ടീമും സംയുക്തമായി അക്കാഫ് അസോസിയേഷൻ ദുബൈ ഹാളിൽ സാഹിത്യ സായാഹ്നം സംഘടിപ്പിച്ചു. ചിന്മയ മിഷൻ കോളജ് ലിറ്ററേച്ചർ ക്ലബ് സെക്രട്ടറി ഹരിഹരൻ പങ്ങാരപ്പിള്ളിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ചിന്മയ കോളജ് അലുംനി സെക്രട്ടറി രമേഷ് നായർ അധ്യക്ഷത വഹിച്ചു. ദീപ സുരേന്ദ്രന്റെ ‘ആടണം പോൽ പാടണം പോൽ’ എന്ന പുസ്തക ചർച്ചയിൽ ഇ.കെ. ദിനേശൻ, അജിത്ത് വള്ളോലി, സനൽ തിമോത്തി, ശരത്ത് എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ബിജു ജോസഫ് കുന്നുംപുറത്തിന്റെ…