സമസ്തയിലെ വിഭാഗീയത ; ഇടപെട്ട് നേതൃത്വം , ലീഗ് അനുകൂല ചേരിയെ ചർച്ചയ്ക്ക് വിളിച്ചു

സമസ്തയിലെ വിഭാഗീയതയിൽ ഇടപെട്ട് നേതൃത്വം. ലീഗ് അനുകൂല ചേരിയെ ചർച്ചക്ക് വിളിച്ച് പ്രശ്ന പരിഹാരത്തിന് സന്നദ്ധത അറിയിച്ചു. അടുത്ത മുശാവറ യോഗത്തിന് മുൻപായി ചർച്ച നടത്തും. പ്രശ്‌നങ്ങൾ ചര്‍ച്ച ചെയ്ത് പരിഹാരം ഉണ്ടാക്കുമെന്ന് നേതൃത്വം ഉറപ്പ് നൽകി. നേതൃത്വം ഇടപെട്ടതോടെ ലീഗ് അനുകൂല ചേരിയുടെ വാർത്താ സമ്മേളനം മാറ്റിവെച്ചു സമസ്തയിലെ ലീഗ് അനുകൂലികൾ രൂപീകരിച്ച ആദർശ സംരക്ഷണ സമിതി ഉന്നയിച്ച വിഷയങ്ങൾ ചർച്ച ചെയ്യാൻ തയ്യാറെന്നാണ് സമസ്ത നേതൃത്വം നിലപാട് അറിയിച്ചിരിക്കുന്നത്. ചർച്ചക്ക് സമസ്ത തയ്യാറെന്ന് അറിയിച്ചതോടെ…

Read More

സമസ്തയിലെ വിവാദങ്ങള്‍ക്ക് പിന്നിൽ സിപിഎം; സമസ്തയെ ഒരിക്കലും ഇക്കാര്യത്തിൽ കുറ്റം പറയില്ല: പിഎംഎ സലാം

സമസ്തയിലെ വിവാദങ്ങള്‍ക്ക് പിന്നിൽ സിപിഎം ആണെന്നും സമസ്തയെ ഒരിക്കലും ഇക്കാര്യത്തിൽ കുറ്റം പറയില്ലെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ഏതു സംഘടനയായാലും ലീഗിനെ കുറ്റം പറഞ്ഞാൽ ഞങ്ങൾ എതിർക്കും. തെരഞ്ഞെടുപ്പ് വരുമ്പോൾ ഞാഞ്ഞൂലിനു വിഷം വെക്കും എന്ന് പറയും പോലെയാണ് ചിലർ. ചേലക്കരയിൽ സിപിഎമിന് സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുമെന്നും പിഎംഎ സലാം പറഞ്ഞു. ബിജെപിക്കാർ എവിടെയും ശിക്ഷിക്കപ്പെടാൻ പാടില്ലെന്നാണ് സംസ്ഥാന സർക്കാരിന്‍റെ നയം. മഞ്ചേശ്വരം കോഴ കേസിലും, കൊടകര കേസിലും ഇത്…

Read More

‘ഉമർ ഫൈസി പറയുന്നത് സമുദായം തള്ളും; ഐക്യം തകർത്ത് മതസ്പർധ വളർത്താൻ ശ്രമം’: വിമർശനവുമായി പി.കെ ഫിറോസ്

സമസ്ത നേതാവ് മുക്കം ഉമർ ഫൈസിക്കെതിരെ കടുത്ത നിലപാടുമായി കൂടുതൽ ലീഗ് നേതാക്കൾ. പാണക്കാട് സാദിഖ് അലിക്കെതിരെയുള്ള പരാമര്‍ശം സമുദായത്തിൽ സ്പർദ്ധ ഉണ്ടാക്കാനുള്ള നീക്കമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് കുറ്റപ്പെടുത്തി. ഐക്യം തകർത്ത് മതസ്പർധ വളർത്താനാണ് ശ്രമം നടക്കുന്നത്. സിപിഎം വേദികളിൽ പ്രത്യക്ഷപ്പെട്ട ഉമർ ഫൈസി പറയുന്നത് സമുദായം തള്ളുമെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ് പ്രതികരിച്ചു.  വളാഞ്ചേരിയിലെ പൊതുയോഗത്തിൽ കടുത്ത ഭാഷയിലാണ്  മുസ്ലിം ലീഗ് നേതാവ്…

Read More

അജിത് കുമാറിനെ പൊതിഞ്ഞു കാക്കാൻ അമിതാവേശം; പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇകെ വിഭാഗം സമസ്ത. മുഖപത്രമായ സുപ്രഭാതത്തിൽ എഴുതിയ മുഖപ്രസംഗത്തിലാണ് രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്. അജിത് കുമാറിനെ പൊതിഞ്ഞു കാക്കാൻ മുഖ്യമന്ത്രി നടത്തുന്ന അമിതാവേശം സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നുവെന്നും ആരോപണങ്ങളിൽ നട്ടം തിരിയുമ്പോളും ആരോപണ വിധേയരെ ചേർത്ത് പിടിക്കാനാണ് മുഖ്യമന്ത്രിക്ക് വൃഗ്രതയെന്നും മുഖപ്രസംഗത്തിൽ വിമര്‍ശിക്കുന്നു. ഘടകകക്ഷികളെ പോലും നിശബ്ദരാക്കി എ ഡിജിപിയെ സംരക്ഷിക്കാൻ മുഖ്യമന്ത്രിക്ക് എന്താണ് ഇത്ര തിടുക്കമെന്നും ചോദിക്കുന്നു. രാജാവിനോപ്പമുള്ളവർ നഗ്നരാണെന്ന് പറഞ്ഞ ഭരണകക്ഷി എം എൽ എയുടെ രാഷ്ട്രീയ ഡി…

Read More

ഏകദിന പഠനയാത്ര സംഘടിപ്പിച്ചു

സ​മ​സ്ത ബ​ഹ്റൈ​ൻ അ​ത്ത​ദ്കീ​ർ ദ്വൈ​മാ​സ കാ​മ്പ​യി​നോ​ട​നു​ബ​ന്ധി​ച്ച് സ​മ​സ്ത മ​നാ​മ ഏ​രി​യ ‘പ​വി​ഴ ദ്വീ​പി​ലെ ച​രി​ത്ര​ഭൂ​മി​യി​ലൂ​ടെ’ ശീ​ർ​ഷ​ക​ത്തി​ൽ ഏ​ക​ദി​ന പ​ഠ​ന യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. ബ​ഹ്റൈ​നി​ലെ ച​രി​ത്ര ശേ​ഷി​പ്പു​ക​ളി​ൽ ഇ​സ്‌​ലാ​മി​ക പാ​ര​മ്പ​ര്യ​ത്തി​ന്റെ പ്രാ​തി​നി​ധ്യ​ത്തെ അ​റി​യു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​യി​രു​ന്നു യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്. സ​മ​സ്ത ബ​ഹ്റൈ​ൻ പ്ര​സി​ഡ​ന്‍റ് ഫ​ഖ്റു​ദ്ദീ​ൻ ത​ങ്ങ​ളു​ടെ പ്രാ​ർ​ഥ​ന​യോ​ടെ തു​ട​ക്കം കു​റി​ച്ച യാ​ത്ര​ക്ക് എ​സ്.​ഐ.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി മെം​ബ​ർ അ​റ​ക്ക​ൽ അ​ബ്ദു​റ​ഹ്‌​മാ​ൻ നേ​തൃ​ത്വം ന​ൽ​കി. ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ ആ​ദ്യ​ത്തെ എ​ണ്ണ കി​ണ​ർ, ട്രീ ​ഓ​ഫ് ലൈ​ഫ്, ബ​ഹ്റൈ​ൻ കോ​ട്ട,…

Read More

‘തകർക്കപ്പെട്ട മതേതര മനസുകൾക്ക് മുകളിലാണ് രാമക്ഷേത്രം പണിയുന്നത്’;കോൺഗ്രസ് ജാഗ്രത കാട്ടണമെന്ന് സമസ്ത

രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന കോൺഗ്രസ് നിലപാടിനെതിരെ സമസ്ത. രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന കോൺഗ്രസ് നിലപാട് തെറ്റാണെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതത്തിൽ സമസ്ത പറഞ്ഞു. കോൺഗ്രസ് സ്വീകരിക്കുന്നത് മൃദു ഹിന്ദുത്വ നിലപാടാണ്.  ഈ നിലപാട് മാറ്റിയില്ലെങ്കിൽ 2024 ലും ബിജെപി തന്നെ അധികാരത്തിലെത്തും. ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പറയാനുള്ള ആർജ്ജവം യെച്ചൂരിയും ഡി രാജയും കാട്ടി. തകർക്കപ്പെട്ട മതേതര മനസ്സുകൾക്ക് മുകളിലാണ് രാമക്ഷേത്രം നിർമ്മിക്കുന്നതെന്നും സമസ്ത മുഖപത്രത്തിൽ പറയുന്നു. രാജ്യത്തെ മത വൽക്കരിക്കാനുള്ള ബിജെപി ശ്രമത്തിൽ വീഴാതിരിക്കാൻ…

Read More

സമസ്തയിൽ ലീഗ് വിരുദ്ധർ ഉണ്ട്, സാദിഖ് അലി തങ്ങളെ ഇകഴ്ത്തി കാട്ടി ലീഗിനെ ദുർബലമാക്കാൻ ചിലരുടെ ശ്രമം: പിഎംഎ സലാം

ഒരു വിഭാഗം സമസ്ത നേതാക്കൾക്കെതിരെ കടുത്ത വിമർശനവുമായി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. സമസ്തയിൽ ലീഗ് വിരുദ്ധർ ഉണ്ടെന്നും ഇവർ സിപിഎമ്മിന്റെ താല്പര്യമാണ് നടപ്പാക്കുന്നതെന്നും സലാം ആരോപിച്ചു. ഈ വിഭാഗം ലീഗിനെതിരെ നടത്തിയ നീക്കങ്ങളുടെ തെളിവുകൾ തന്റെ പക്കൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ സമസ്ത നേതാക്കൾ വിമർശനം ഉന്നയിക്കുന്നതിന് കാരണം താൻ പറഞ്ഞത് കൊള്ളേണ്ടവർക്ക് കൊണ്ടത് കൊണ്ടാണ്. താൻ സമസ്ത വിശ്വാസി അല്ല. അതിൽ എന്താണ്, ആർക്കാണ് പ്രശ്നം? താൻ നടത്തിയ പരസ്യ…

Read More

തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍

ശശി തരൂര്‍ വിശ്വപൗരനെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. ശശി തരൂര്‍ നടത്തുന്നത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള പര്യടനമാണ് തരൂര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സമസ്ത നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടില്ല എന്ന വാദം തരൂര്‍ ആവര്‍ത്തിച്ചു. ഇതിനിടെ തരൂരിനെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നു. ശശി തരൂരുമായി കോഴിക്കോട് നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രതികരിച്ചത്. തരൂരിനെ വിശ്വപൗരനെന്ന് വിശേഷിപ്പിച്ച അദ്ദേഹം എല്ലാ…

Read More