
സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ വിമർശിച്ചിട്ടില്ല ; മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം
സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ വിമർശിച്ചിട്ടില്ലെന്ന് ആവർത്തിച്ച് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. തന്റെ വാക്ക് മാധ്യമങ്ങളാണ് വളച്ചൊടിച്ചതെന്നും താൻ ഉദ്ദേശിച്ചത് പിണറായി വിജയനെ ആണെന്നും അദ്ദേഹം ഇന്നും ആവർത്തിച്ചു. കുഞ്ഞാലിക്കുട്ടിയുടെ നിലപാടാണ് തനിക്കുമുള്ളതെന്നും ഒരു ആശയകുഴപ്പവും ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടെ യുഡിഎഫ് ജയത്തിന് പിന്നാലെ കുവൈത്തിൽ പിഎംഎ സലാം നടത്തിയ പരാമർശമാണ് വിവാദമായത്. സാദിഖലി തങ്ങൾ അനുഗ്രഹിച്ച രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് ജയിച്ചപ്പോൾ മറ്റൊരു നേതാവ് അനുഗ്രഹിച്ച ഡോ….