‘ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ട ‘; സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ കെ.എം ഷാജി

സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി മുസ് ലിം ലീഗ് നേതാവ് കെ.എം. ഷാജി. മുസ്ലിം ലീഗിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ ആരും ഇടപെടേണ്ടെന്നും കെ.എം. ഷാജി പറഞ്ഞു.ലീഗിന്‍റെ ജനറൽ സെക്രട്ടറി ആരെന്ന് തീരുമാനിക്കാൻ പാർട്ടിക്ക് സംവിധാനമുണ്ട്. സിറാത്ത് പാലം, കാഫിർ തുടങ്ങിയവയിൽ ഉമർ ഫൈസിയുടെ ഉപദേശം സി.പി.എമ്മിന് സ്വീകരിക്കാമെന്നും കെ.എം. ഷാജി വ്യക്തമാക്കി. ഉത്തരേന്ത്യയിൽ ബി.ജെ.പി ചെയ്യുന്ന ജോലി കേരളത്തിൽ സി.പി.എം ഏറ്റെടുത്തിരിക്കുകയാണ്. വടകരയിൽ ലീഗിന്‍റെ കൊടി കാണുമ്പോൾ ഹാലിളകുന്ന സി.പി.എം ഒരു…

Read More

സമസ്ത നേതാവ് ഉമർ ഫൈസി മുക്കവും എം.വി ജയരാജനും കൂടിക്കാഴ്ച നടത്തി

സമസ്ത നേതാവും മുശാവറ അംഗവുമായ ഉമർഫൈസിയും സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയും എൽ​.ഡി.എഫ് സ്ഥാനാർഥിയുമായ എം വി ജയരാജനും കൂടിക്കാഴ്ച നടത്തി. ഉമർഫൈസിയുടെ കോഴിക്കോട് മുക്കത്തെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ഈ തെരഞ്ഞെടുപ്പില്‍ സി.പി.എം അനുകൂല സമീപനം പരസ്യമായി സ്വീകരിച്ച സമസ്ത മുശാവറ അംഗമാണ് ഉമർ ഫൈസി.വൈകിട്ട് 6.30 ഓടെയാണ് ജയരാജൻ വീട്ടിലെത്തിയത്. 20 മിനുട്ടോളം കൂടിക്കാഴ്ച നീണ്ടു എന്നാണ് വിവരം. പലരും വരും കാണും പോകും എന്ന് മാത്രമാണ് ഉമർ ഫൈസി മുക്കം പ്രതികരിച്ചത്. എന്നാൽ കൂടിക്കാഴ്ച…

Read More

ഭരണഘടനാ സംരക്ഷണ റാലിയിൽ സർക്കാരിനെ പുകഴ്ത്തി സമസ്ത നേതാവ്; സർക്കാരിന്റേത് ധീരമായ നിലപാടെന്ന് പരാമർശം

മലപ്പുറത്ത് നടന്ന ഭരണഘടനാ സംരക്ഷണ റാലിയിൽ സർക്കാരിനെ പുകഴ്ത്തിയും പിന്തുണ പ്രഖ്യാപിച്ചും സമസ്ത പ്രതിനിധി സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ.സർക്കാരിന്റേത് ധീരമായ നിലപാട് എന്നാണ് സമസ്ത പ്രതിനിധി പറഞ്ഞത്. നിയമ നടപടികൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. “കോടതിയിൽ പോയി നിയമ നടപടിയെടുക്കുന്നവരെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. സുപ്രിംകോടതിയിൽ പോയ 237ലേറെ ആളുകള്‍- അതിൽ വ്യക്തികളുണ്ട്, സംഘടനകളുണ്ട്, കേരള സർക്കാരിനെ പോലെ സർക്കാരുകളുണ്ട്. ഇവിടെ എൻആർസി, സിഎഎ നടപ്പാക്കുകയില്ല എന്ന് കേരള സർക്കാർ ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കി. മലയാള മണ്ണിൽ ഒരു…

Read More

‘ചിലർക്ക് ചില പേരുകൾ കേൾക്കുന്നതെ അലർജിയാണ് ‘, കലോത്സവ പേര് വിവാദത്തിൽ പ്രതികരണവുമായി സമസ്ത നേതാവ് സത്താർ പന്തല്ലൂർ

കേരള സർവകലാശാല കലോത്സവത്തിന് ഇൻതിഫാദ എന്ന പേര് ഉപയോഗിക്കുന്നത് വൈസ് ചാൻസിലർ വിലക്കിയതിനെതിരെ സമസ്ത യുവ നേതാവ് സത്താർ പന്തല്ലൂർ. ചിലർക്ക് ചില പേരുകൾ കേൾക്കുന്നതേ അലർജിയാണെന്ന് ​അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അലഹാബാദ് മുതൽ ഹൈദരാബാദ് വരെയുള്ളവയുടെ പേര് മാറ്റാൻ നടക്കുന്നത് അത്തരക്കാരാണ്. ‘മുൻസിഫ്’ കോടതിയും വകീലും ബദലുമെല്ലാം അറബിയിൽ നിന്ന് നാം സ്വീകരിച്ച പദങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: പണ്ട്, പേരിലെന്തിരിക്കുന്നു എന്നു ചോദിച്ചവരുടെ നാടാണ് നമ്മുടേത്. ഇപ്പോൾ എല്ലാം പേരിലായിരിക്കുന്നു….

Read More

‘മതസൗഹാർദത്തിന് എതിര് നിൽക്കുന്നവരെ ജയിലിൽ അടക്കണം’; സമസ്ത നേതാവ് ഹമീദ് ഫൈസിയെ വിമർശിച്ച് മന്ത്രി വി അബ്ദുറഹ്മാൻ

സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിനെതിരെ മന്ത്രി വി. അബ്ദുറഹ്മാൻ. മതസൗഹാർദത്തിന് എതിര് നിൽക്കുന്നവരെ ജയിലിലടയ്ക്കണം. ക്രിസ്ത്യൻ ആഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് പറയാൻ അയാൾക്ക് എന്താണ് അവകാശമെന്നും മന്ത്രി ചോദിച്ചു. ന്യൂനപക്ഷ ക്ഷേമവകുപ്പ് സംഘടിപ്പിച്ച ന്യൂനപക്ഷ ദിനാചരണം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അബ്ദുൽ ഹമീദ് ഫൈസിയുടെ പ്രസ്താവന തെറ്റാണ്. ഇതിന് മുമ്പും ഫൈസി ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. മതസൗഹാർദം തകർക്കുന്ന പ്രസ്താവന തുടർന്നാൽ നടപടിയെടുക്കും. ഏത് വിഭാഗങ്ങൾ ഇത് ചെയ്താലും നടപടിയെടുക്കും. ഇത്തരക്കാരെ ജയിലിലടയ്ക്കണമെന്ന്…

Read More