സമസ്തയിലെ തർക്കം ; മുശാവറ യോഗം ജനുവരി ഏഴിന് ചേരും

തർക്കവിഷയങ്ങൾ ചർച്ച ചെയ്യാൻ സമസ്ത മുശാവറ യോഗം ജനുവരി ഏഴിന് ചേരും. ഉമർ ഫൈസി മുക്കത്തിനെതിരായ പരാതികളും സമസ്ത ആദർശവേദി രൂപീകരിച്ചതും യോഗത്തിൽ ചർച്ചയാവും. വിവാദ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രത്യേക മുശാവറ ചേരുമെന്ന് ജിഫ്രി തങ്ങൾ നേരത്തെ അറിയിച്ചിരുന്നു. സമസ്തയിൽ ലീഗ് വിരുദ്ധചേരി പ്രവർത്തിക്കുന്നു, സുപ്രഭാതം പത്രത്തിന് നയവ്യതിയാനം സംഭവിച്ചു തുടങ്ങിയ വിമർശനങ്ങളാണ് ലീഗ് അനുകൂലികൾ ഉയർത്തുന്നത്. സാദിഖലി തങ്ങളെ വിമർശിച്ച ഉമർ ഫൈസി മുക്കത്തെ മുശാവറയിൽനിന്ന് പുറത്താക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. സമസ്ത ആദർശ സംരക്ഷണവേദി…

Read More

സമസ്ത മുശാവറ യോഗത്തിൽ പൊട്ടിത്തെറി ; യോഗത്തിൽ നിന്ന് അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ ഇറങ്ങിപ്പോയി

സമസ്ത മുശാവറ യോഗത്തിൽ നിന്ന് അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ ഇറങ്ങിപ്പോയി. സമസ്തയിലെ ലീഗ് വിരുദ്ധ ചേരിക്കാരനായ ഉമർ ഫൈസി മുക്കം നടത്തിയ അധിക്ഷേപ പരാമർശത്തെ തുടർന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ കുപിതനായത്. അധ്യക്ഷൻ ഇറങ്ങിപ്പോയതിന് പിന്നാലെ ഉപാധ്യക്ഷൻ മുശാവറ യോഗം പിരിച്ചുവിട്ടു. ഇന്ന് ചേർന്ന യോഗത്തിൽ ഉമർ ഫൈസി മുക്കവുമായി ബന്ധപ്പെട്ട പരാതികൾ ചർച്ചക്ക് വന്നപ്പോഴാണ് സംഭവം. ഇന്ന് യോഗം തുടങ്ങിയപ്പോൾ തന്നെ ഈ വിഷയം ചർച്ച ചെയ്യുമ്പോൾ ഉമർ ഫൈസി മുക്കം യോഗത്തിൽ നിന്ന്…

Read More

വിവാദ പത്രപരസ്യം ; പിന്നിൽ സമസ്തയിലെ ലീഗ് വിരുദ്ധ ചേരിയെന്ന് സൂചന, സുപ്രഭാതം പത്രത്തിൽ നടപടിയുണ്ടാകും

വിവാദ പരസ്യം സമസ്ത മുഖപത്രത്തിൽ വന്നതിന് പിന്നിൽ സമസ്തയിലെ ലീഗ് വിരുദ്ധ ചേരിയെന്ന് ആരോപണം.പരസ്യം പ്രസിദ്ധീകരിക്കുന്നത് ഉചിതമല്ല എന്ന് അറിയിച്ചിട്ടും പ്രസിദ്ധീകരിക്കാൻ ചിലർ നിർദ്ദേശം നൽകിയതായി സൂചനയുണ്ട്. വീഴ്ച പറ്റിയെന്ന് സുപ്രഭാതം ഗൾഫ്‌ വൈസ് ചെയർമാൻ കെ പി മുഹമ്മദും പറഞ്ഞതോടെ ഉത്തരവാദികൾക്ക് എതിരെ നടപടി വരുമെന്ന് ഉറപ്പായിരിക്കുകയാണ്. പരസ്യ വിവാദത്തിൽ സുപ്രഭാതം പത്രത്തിന്റെ മാനേജ്മെന്റിനകത്ത് നിന്നുള്ളവരും നിക്ഷേപകരും രൂക്ഷമായ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ലീഗ് വിരുദ്ധ ചേരിയായി അറിയപ്പെടുന്ന രണ്ടോ മൂന്നോ ആളുകളാണ് ഇത്തരത്തിലൊരു നീക്കം…

Read More

സമസ്തയുടെ സ്ഥാപക ദിനം ആചരിച്ചു​

മത്ര സു​ന്നി സെ​ന്റ​ർ- എ​സ്.​ഐ.​സി മ​ത്ര, എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് മ​ത്ര ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സ​മ​സ്ത​സ്ഥാ​പ​ക ദി​ന​മാ​ച​ര​ണ​വും പ്രാ​ർ​ഥ​നാ സം​ഗ​മ​വും ന​ട​ത്തി. മ​ത്ര ഇ​ഖ്റ​ഉ മ​ദ്​​റ​സ​യി​ല്‍ന​ട​ന്ന പ​രി​പാ​ടി മൂ​സ ഹാ​ജി ചെ​ണ്ട​യാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്.​​​ഐ.​സി ആ​സി​മ മേ​ഖ​ല പ്ര​സി​ഡ​ന്‍റ്​ ഷെ​യ്ഖ് അ​ബ്ദു​ൽ റ​ഹ്‌​മാ​ൻ മു​സ്‌​ലി​യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​സി.​സി മ​ത്ര ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ്​ ഫൈ​സ​ൽ മാ​സ്റ്റ​ർ, എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് മ​ത്ര ഏ​രി​യ പ്ര​സി​ഡ​ന്‍റ് റ​യീ​സ് അ​ഞ്ച​ര​ക്ക​ണ്ടി , അ​സീ​സ് ഹാ​ജി കു​ഞ്ഞി​പ്പ​ള്ളി, സു​ന്നി സെ​ന്റ​ർ ട്ര​ഷ​റ​ർ അ​ബൂ​ബ​ക്ക​ർ ഹാ​ജി,…

Read More

സമസ്ത കേന്ദ്ര മുശാവറയുടെ നിർദേശം ലംഘിച്ച് പരസ്യ പ്രസ്താവന ; നാസർ ഫൈസിക്ക് താക്കീത് നൽകി നേതൃത്വം

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറയുടെ നിർദേശം ലംഘിച്ച് സ്വകാര്യചാനലുകള്‍ക്ക് മുമ്പാകെ പരസ്യപ്രസ്താവന നടത്തിയ എസ്.വൈ.എസ് നേതാവ് നാസര്‍ ഫൈസി കൂടത്തായിയെ സമസ്ത താക്കീത് ചെയ്തു. ഇത്തരം പ്രസ്താവനകള്‍ മേലില്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി കൈക്കൊള്ളുന്നതാണെന്ന് നാസര്‍ ഫൈസിക്ക് അയച്ച കത്തില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നയങ്ങളും തീരുമാനങ്ങളും കാലിക വിഷയങ്ങളിലുള്ള പ്രതികരണങ്ങളും സമസ്തയുടെ നേതൃത്വമോ ചുമതലപ്പെടുത്തുന്ന പ്രതിനിധിയോ മാത്രമാണ് നടത്തുകയെന്നും പോഷക സംഘടനാ നേതാക്കള്‍ സമസ്തയുടെ പേരില്‍ പ്രസ്താവന നടത്തുന്നത്…

Read More

‘മുസ്ലിം ലീഗിന്റെ ഭാരവാഹി തീരുമാനിക്കുക ലീഗ് നേതൃത്വം’; പിഎംഎ സലാമിനെ മാറ്റണമെന്ന് സമസ്ത ആവശ്യപ്പെട്ടിട്ടില്ല, സാദിഖ് അലി ഷിഹാബ് തങ്ങൾ

മുസ്‌ലിം ലീഗിന്റെ ഭാരവാഹികളെ തീരുമാനിക്കുന്നത് പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. ലീഗിന്റെ സംസ്ഥാന കൗൺസിലാണ് ഭാരവാഹികളെ തീരുമാനിക്കുക. ലീഗ് ജനറൽ സെക്രട്ടറിയെ മാറ്റണമെന്ന് സമസ്ത പറഞ്ഞിട്ടില്ല എന്നായിരുന്നു ഉമർ ഫൈസി മുക്കത്തിന്റെ പ്രസ്താവനയെ കുറിച്ച് തങ്ങളുടെ പ്രതികരണം. മലപ്പുറത്തും പൊന്നാനിയിലും യു.ഡി.എഫ് വലിയ വിജയം നേടും. പൊന്നാനിയിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് മത്സരിച്ചത്. മറ്റൊരു ഘടകവും പൊന്നാനിയിൽ ഉണ്ടായിട്ടില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു. സമസ്തയുടെ പിന്തുണ തനിക്കുണ്ടെന്ന കെ.എസ്…

Read More

സമസ്ത നേതാവ് ഉമർ ഫൈസി മുക്കവും എം.വി ജയരാജനും കൂടിക്കാഴ്ച നടത്തി

സമസ്ത നേതാവും മുശാവറ അംഗവുമായ ഉമർഫൈസിയും സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയും എൽ​.ഡി.എഫ് സ്ഥാനാർഥിയുമായ എം വി ജയരാജനും കൂടിക്കാഴ്ച നടത്തി. ഉമർഫൈസിയുടെ കോഴിക്കോട് മുക്കത്തെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ഈ തെരഞ്ഞെടുപ്പില്‍ സി.പി.എം അനുകൂല സമീപനം പരസ്യമായി സ്വീകരിച്ച സമസ്ത മുശാവറ അംഗമാണ് ഉമർ ഫൈസി.വൈകിട്ട് 6.30 ഓടെയാണ് ജയരാജൻ വീട്ടിലെത്തിയത്. 20 മിനുട്ടോളം കൂടിക്കാഴ്ച നീണ്ടു എന്നാണ് വിവരം. പലരും വരും കാണും പോകും എന്ന് മാത്രമാണ് ഉമർ ഫൈസി മുക്കം പ്രതികരിച്ചത്. എന്നാൽ കൂടിക്കാഴ്ച…

Read More

ഭരണഘടനാ സംരക്ഷണ റാലിയിൽ സർക്കാരിനെ പുകഴ്ത്തി സമസ്ത നേതാവ്; സർക്കാരിന്റേത് ധീരമായ നിലപാടെന്ന് പരാമർശം

മലപ്പുറത്ത് നടന്ന ഭരണഘടനാ സംരക്ഷണ റാലിയിൽ സർക്കാരിനെ പുകഴ്ത്തിയും പിന്തുണ പ്രഖ്യാപിച്ചും സമസ്ത പ്രതിനിധി സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ.സർക്കാരിന്റേത് ധീരമായ നിലപാട് എന്നാണ് സമസ്ത പ്രതിനിധി പറഞ്ഞത്. നിയമ നടപടികൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. “കോടതിയിൽ പോയി നിയമ നടപടിയെടുക്കുന്നവരെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. സുപ്രിംകോടതിയിൽ പോയ 237ലേറെ ആളുകള്‍- അതിൽ വ്യക്തികളുണ്ട്, സംഘടനകളുണ്ട്, കേരള സർക്കാരിനെ പോലെ സർക്കാരുകളുണ്ട്. ഇവിടെ എൻആർസി, സിഎഎ നടപ്പാക്കുകയില്ല എന്ന് കേരള സർക്കാർ ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കി. മലയാള മണ്ണിൽ ഒരു…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ്; കേരളത്തിൽ വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തുന്നതിനെതിരെ സമസ്തയും മുസ്ലിം ലീഗും

ലോക്സഭാ തെരഞ്ഞെടുപ്പ് കേരളത്തിൽ വെള്ളിയാഴ്ച നടക്കുന്നതിനെതിരെ വ്യാപക പരാതി. വെളളിയാഴ്ചയിലെ പോളിം​ഗ് വിശ്വാസികൾക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് മുസ്ലിം ലീ​ഗും സമസ്തയും വ്യക്തമാക്കി. വോട്ടെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് സമസ്ത കത്തയച്ചു. കേരളത്തിലെ തെരഞ്ഞെടുപ്പ് തീയതി ഏപ്രിൽ 26ൽ നിന്നും മാറ്റണമെന്നാണ് ഇ കെ വിഭാഗം സമസ്തയുടെ ആവശ്യം. സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ലിയാരും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇ മെയിൽ അയച്ചു. ജുമാ നമസ്കാരം നടക്കുന്ന…

Read More

കോൺഗ്രസ്- ലീഗ് ചർച്ച തുടങ്ങി; മൂന്നാം സീറ്റിൽ അഭിപ്രായം പറയാനില്ലെന്ന് സമസ്ത

മൂന്നാം സീറ്റ് വേണമെന്ന ലീഗിന്റെ ആവശ്യത്തിൽ അഭിപ്രായം പറയാനില്ലെന്ന് സമസ്ത. അതേക്കുറിച്ച് പറയേണ്ടത് ലീഗാണ്. അവർക്ക് എത്ര സീറ്റ് വേണമെങ്കിലും ചോദിക്കാം. പൊന്നാനിയിൽ കെ എസ് ഹംസയുടെ സ്ഥാനാർത്ഥിത്വത്തിൽ ഇടപെടില്ല. സമസ്ത സ്ഥാനാർത്ഥികളെ നിർത്താറില്ലെന്നും സമസ്തയിലുള്ളവർക്ക് ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തിന്മേലുള്ള കോൺഗ്രസ്‌ലീഗ് ചർച്ച തുടങ്ങി. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യുഡിഎഫ് കൺവീനർ എം.എം….

Read More