‘മുഴുവൻ പ്രസംഗവും കേൾക്കാനല്ലെങ്കിൽ പിന്നെ എന്തിനാണ് വന്നത്’; സമരാഗ്നി സമാപന വേദിയിൽ പ്രവർത്തകരോട് രോഷാകുലനായി കെ.സുധാകരൻ

സമരാഗ്നി സമാപന വേദിയില്‍ പ്രവര്‍ത്തകരോട് രോഷാകുലനായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പ്രവര്‍ത്തകര്‍ നേരത്തെ പിരിഞ്ഞ് പോയതിലാണ് സുധാകരന്‍ അമര്‍ഷം പ്രകടിപ്പിച്ചത്. മുഴുവന്‍ സമയം പ്രസംഗം കേള്‍ക്കാന്‍ പറ്റില്ലെങ്കില്‍ എന്തിന് വന്നുവെന്ന് സുധാകരന്‍ ചോദിച്ചു. ലക്ഷകണക്കിന് രൂപ മുടക്കിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. രണ്ട് പേര്‍ സംസാരിച്ച് കഴിഞ്ഞ് ആളുകള്‍ പോവുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇങ്ങനെ ആണെങ്കില്‍ എന്തിന് പരിപാടി സംഘടിപ്പിക്കുന്നു എന്നും അദ്ദേഹം ചോദിച്ചു. അതേസമയം, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സുധാകരനെ തിരുത്തി. പ്രവര്‍ത്തകര്‍…

Read More

സമരാഗ്നി യാത്ര രണ്ടാം ദിനത്തിലേക്ക്; കണ്ണൂരിൽ ഇന്ന് രണ്ടിടങ്ങളിൽ സ്വീകരണം

കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്ര പ്രയാണം തുടരുന്നു. കണ്ണൂർ ജില്ലയിൽ ഇന്ന് 2 കേന്ദ്രങ്ങളിൽ യാത്രയ്ക്ക് സ്വീകരണം നൽകും. സംസ്ഥാനത്തെ 30 സ്വീകരണ കേന്ദ്രങ്ങൾ പിന്നിട്ട് ജാഥ ഈ മാസം 29ന് തിരുവനന്തപുരത്ത് സമാപിക്കും. കാസർകോട് മുൻസിപ്പൽ സ്റ്റേഡിയത്തിൽ ഇന്നലെ വൈകിട്ടാണ് കെ.പി.സി.സിയുടെ സമരാഗ്നിക്ക് തുടക്കമായത്. ആയിരക്കണക്കിന് പ്രവർത്തകരെയും നേതാക്കളെയും സാക്ഷിനിർത്തി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ജാഥ ക്യാപ്റ്റൻ മാരായ കെ സുധാകരനും…

Read More

കെപിസിസിയുടെ ‘സമരാഗ്നി’ക്ക് ഫെബ്രുവരി 9ന് തുടക്കം; കെ സുധാകരനും വി.ഡി സതീശനും നയിക്കും

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള കെ.പി.സി.സിയുടെ ജനകീയ പ്രക്ഷോഭയാത്ര ‘സമരാഗ്നി’ക്ക് ഫെബ്രുവരി ഒൻപതിനു തുടക്കമാകും. കാസർകോട് നിന്നാണ് യാത്ര ആരംഭിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമാണു യാത്ര നയിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾ തുറന്നുകാട്ടിയായിരിക്കും 14 ജില്ലകളിലൂടെയും യാത്ര കടന്നുപോകുക. ഒൻപതിന് വൈകീട്ട് നാലിന് കാസർകോട് മുനിസിപ്പൽ മൈതാനത്ത് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം നിർവഹിക്കും. കേരളത്തിന്റെ ചുമതല വഹിക്കുന്ന ദീപാദാസ് മുൻഷി, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ…

Read More