മുനമ്പം ഭൂമി വിഷയം ; പ്രശ്നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സമര സമിതി , ഉന്നതയോഗം ഈ മാസം 22ന് ചേരും

ഭൂമി പ്രശ്നത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സമര സമിതി അംഗങ്ങൾ കൂടിക്കാഴ്ച നടത്തി. എറണാകുളം ഗസ്റ്റ് ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്ച. മുനമ്പത്ത് നിന്ന് ആരെയും കുടിയൊഴിപ്പിക്കില്ലെന്ന് മന്ത്രി പി രാജീവും വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാൽ നവംബർ 22 ന് ഉന്നതതല യോഗം ചേർന്ന് പ്രശ്നം പരിഹരിക്കാൻ ച‍ർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉപതെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്നും ബിഷപ് അംബ്രോസ് പുത്തൻവീട്ടിൽ പറഞ്ഞു. മുനമ്പത്തിന്റെ കണ്ണീർ തോരാനുള്ള…

Read More

മുല്ലപ്പെരിയാർ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യം; തിരുവോണ ദിവസം ഉപവസിക്കാൻ സമര സമിതി

മുല്ലപ്പെരിയാർ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തിരുവോണ ദിവസം ഉപവസിക്കാൻ മുല്ലപ്പെരിയാർ സമര സമിതി. അന്താരാഷ്ട്ര തലത്തിലുള്ള ഏജൻസിയെ കൊണ്ട് പരിശോധന നടത്തമെന്നാണ് ആവശ്യം. ഉപ്പുതറ ടൗണിൽ നടത്തുന്ന സമരത്തിൽ മത, രാഷ്ട്രീയ, സാംസ്‌ക്കാരിക നേതാക്കളും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. നിലവിലെ ഡാം ഡീ കമ്മീഷൻ ചെയ്ത് പുതിയ ഡാം നിർമിക്കണമെന്നും തമിഴ്‌നാടിന് ജല ലഭ്യത ഉറപ്പാക്കണമെന്നുമാണ് ആവശ്യം. കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ജലം എന്നതാണ് ഉയർത്തുന്ന മുദ്രാവാക്യം. സെപ്തംബർ 15ന് രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന…

Read More