
ബാബരി മസ്ജിദ് തകർത്തതിനെ പ്രശംസിച്ച് ശിവസേന ഉദ്ദവ് വിഭാഗത്തിൻ്റെ പത്ര പരസ്യം ;മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സഖ്യം ഉപേക്ഷിക്കാൻ സമാജ് വാദി പാർട്ടി
മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സഖ്യമുപേക്ഷിക്കാൻ തീരുമാനിച്ചതായി സമാജ് വാദി പാർട്ടി. സഖ്യത്തിലെ പ്രധാന പാർട്ടിയായ ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായി ബാബറി മസ്ജിദ് തകർത്തതിനെയും അനുബന്ധ പത്രപരസ്യത്തെയും പ്രശംസിച്ചതിനെത്തുടർന്നാണ് സഖ്യം ഉപേക്ഷിക്കുന്നതെന്ന് സമാജ് വാദി പാർട്ടി അറിയിച്ചു. മഹാരാഷ്ട്രയിൽ സമാജ്‌വാദി പാർട്ടിക്ക് രണ്ട് എംഎൽഎമാരാണുള്ളത്. ബാബറി മസ്ജിദ് തകർത്തവരെ അഭിനന്ദിച്ച് ശിവസേന (യുബിടി) പത്രത്തിൽ പരസ്യം നൽകി. അദ്ദേഹത്തിൻ്റെ (ഉദ്ധവ് താക്കറെ) സഹായിയും മസ്ജിദ് തകർത്തതിനെ അഭിനന്ദിച്ച് എക്‌സിൽ പോസ്റ്റ് ചെയ്തുവെന്ന്…