നെയ്യാറ്റിൻകരയിൽ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും; പ്രസ്താവനയിൽ ക്ഷമ ചോദിച്ച് മകൻ

നെയ്യാറ്റിൻകരയിൽ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും. പൊതുദർശനത്തിന് ശേഷം മഹാസമാധിയായി സംസ്കാരം നടത്തുമെന്ന് മകൻ സനന്ദൻ പറഞ്ഞു. നെയ്യാറ്റിൻകര ഗോപന്‍റെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 12ന് സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ നിന്ന് വീട്ടിൽ എത്തിക്കും. മതാചാര്യന്മാരുടെ സാന്നിധ്യത്തിലായിരിക്കും മഹാസമാധി നടത്തുകയെന്നും ഇതിനായി പുതിയ സമാധി സ്ഥലം ഒരുക്കിയിട്ടുണ്ടെന്നും മകൻ സനന്ദൻ പറഞ്ഞു. പൊളിച്ച കല്ലറക്ക് സമീപമാണ് ഇഷ്ടിക കൊണ്ട് പുതിയ സമാധി സ്ഥലം നിര്‍മിച്ചിട്ടുള്ളത്.    അതേസമയം, കുടുംബാംഗങ്ങളുടെ മൊഴി വീണ്ടും എടുക്കാനാണ്…

Read More

നെയ്യാറ്റിൻകരയിലെ ​ഗോപൻ സ്വാമിയുടെ വിവാദ കല്ലറ തുറന്നു; കല്ലറയിൽ ഇരിക്കുന്ന രീതിയിൽ മൃതദേഹം

നെയ്യാറ്റിൻകരയിലെ ​ഗോപൻ സ്വാമിയുടെ വിവാദ സമാധി പൊളിച്ചു. കല്ലറയിൽ മൃതദേ​ഹം കണ്ടെത്തി. ഇരിക്കുന്ന രീതിയിലാണ് മൃതദേഹം ഉള്ളത്. അതേസമയം, മൃതദേഹം ​ഗോപൻ സ്വാമിയുടേതാണോ എന്നത് ശാസ്ത്രീയമായ പരിശോധനയിൽ മാത്രമേ കണ്ടെത്താനാവൂ. ഭസ്മവും സുഗന്ധ ദ്രവ്യങ്ങളും വസ്ത്രങ്ങളും കല്ലറയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ആ​ദ്യഘട്ടത്തിൽ കുടുംബത്തിൻ്റെ മൊഴി ശരിവെക്കുന്ന രീതിയിലാണ് മൃതദേഹം ഉള്ളതെന്നാണ് വിവരം.  കല്ലറയുടെ മുകളിലത്തെ സ്ലാബ് മാത്രമാണ് നീക്കിയത്. നെഞ്ചു വരെ പൂജാസാധനങ്ങൾ നിറച്ച നിലയിലാണ് മൃതദേഹം കാണുന്നത്. കല്ലറയിൽ നിന്ന് മൃതദേഹംപുറത്തെടുക്കും. അതേസമയം, മൃതദേഹം അഴുകിയ…

Read More

ഗോപൻ സ്വാമിയുടെ സമാധി ഇന്ന് പൊളിക്കും; പ്രതിഷേധം കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം

നെയ്യാറ്റിൻകരയിലെ വിവാദ സമാധി ഇന്ന് പൊളിച്ച് പരിശോധിക്കും. അന്വേഷണ സംഘത്തിന് മുന്നോട്ടുപോകാൻ ഹൈക്കോടതി അനുമതി നൽകിയ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്‍റെയും പൊലീസിന്‍റെയും നീക്കം. റൂറൽ എസ്പിയുടെ നേതൃത്വത്തിൽ രാത്രി ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. റൂറൽ എആർ ക്യാമ്പിൽ നിന്ന് കൂടുതൽ പൊലീസിനെ വിന്യസിക്കും. ഗോപൻ സ്വാമിയുടെ കല്ലറയിൽ മകൻ രാത്രി പൂജ നടത്തി.  കളക്ടറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ രണ്ടു ദിവസം മുമ്പ് കല്ലറ പൊളിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിൻമാറിയിരുന്നു. ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസിൽ അന്വേഷണം…

Read More

നെയ്യാറ്റിൻകര ‘ദുരൂഹ സമാധി’; പൊളിക്കാൻ അനുവദിക്കില്ല: നിയമ നടപടിയെ കുറിച്ച് ഹിന്ദു ഐക്യവേദി തീരുമാനിക്കുമെന്ന് ഗോപൻ സ്വാമിയുടെ മകൻ

സമാധി പൊളിക്കാൻ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് ഗോപൻ സ്വാമിയുടെ മകൻ സനന്ദൻ. നിയമ നടപടിയെ കുറിച്ച് ഹിന്ദു ഐക്യവേദി തീരുമാനിക്കുമെന്നും ഗോപൻ സ്വാമിയുടെ മകൻ മാധ്യമങ്ങളോട് പറഞ്ഞു. സമാധി പോസ്റ്റർ അച്ചടിച്ചത് താനാണ്. വ്യാഴാഴ്ച ആലുംമൂടിലുള്ള സ്ഥലത്ത് നിന്നാണ് പ്രിൻ്റ് എടുത്തതെന്നും ഗോപൻ സ്വാമിയുടെ മകൻ പറഞ്ഞു. പൊലീസ് ഇന്നലെയും മൊഴി രേപ്പെടുത്തിയിരുന്നു. ഇതുവരെ പൊലീസ് നോട്ടീസ് നൽകിയിട്ടില്ലെന്നും സനന്ദൻ കൂട്ടിച്ചേര്‍ത്തു. ‘ദുരൂഹ സമാധി’ രണ്ട് ദിവസം കഴിഞ്ഞ് പൊളിക്കാനാണ് തീരുമാനം. ഇതിനുള്ളിൽ ഹൈന്ദവ സംഘടനകളുമായി പൊലീസ് ചർച്ച…

Read More

നെയ്യാറ്റിൻകര ‘ദുരൂഹ സമാധി’ തുറക്കുന്നതിൽ തീരുമാനം ഇന്ന്; 2 ദിവസത്തിനകം പൊളിക്കാന്‍ പൊലീസ്

നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ ‘ദുരൂഹ സമാധി’ രണ്ട് ദിവസം കഴിഞ്ഞ് പൊളിക്കാൻ തീരുമാനം. ഇതിനുള്ളിൽ ഹൈന്ദവ സംഘടനകളുമായി പൊലീസ് ചർച്ച നടത്തും. കുടുംബാംഗങ്ങളുടെ മൊഴിയിൽ വൈരുധ്യമുള്ളതിനാൽ കല്ലറ പൊളിച്ച് പരിശോധന നടത്തണമെന്ന് സംഘടനകളുമായി ഇന്നലെ നടന്ന പ്രാഥമിക ചർച്ചയിൽ സബ് കളക്ടറും പൊലീസും അറിയിച്ചിട്ടുണ്ട്. ഇന്നലെയും ഗോപൻ സ്വാമിയുടെ മക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇതിലും വൈരുധ്യങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു. കല്ലറ പൊളിക്കാൻ കളക്ടർ ഇറക്കിയ ഉത്തരവിൻ്റെ പകർപ്പ് ബന്ധുകൾക്ക് നൽകിയിട്ടുണ്ട്. കൂടുതൽ പൊലീസ് സാന്നിധ്യത്തിൽ കല്ലറ…

Read More