രാഹുൽ രാജീവ് ഗാന്ധിയെക്കാൾ കൂടുതൽ ബുദ്ധിമാനും തന്ത്രശാലിയും; കോൺഗ്രസ് ഓവർസീസ് അധ്യക്ഷൻ സാം പിത്രേ

രാജീവ് ഗാന്ധിയുമായി താരതമ്യംചെയ്യുമ്പോൾ രാഹുൽഗാന്ധി കൂടുതൽ ബുദ്ധിജീവിയും തന്ത്രശാലിയുമാണെന്ന് കോൺഗ്രസ് ഓവർസീസ് അധ്യക്ഷൻ സാം പിത്രോദ പറഞ്ഞു. രണ്ടുപേരും ഇന്ത്യയെന്ന ആശയത്തിന്റെ സംരക്ഷകരാണ്. രാഹുലിന് ഭാവിപ്രധാനമന്ത്രിക്കുള്ള എല്ലാ ഗുണങ്ങളുമുണ്ട്. രാഹുൽ കൂടുതൽ ബുദ്ധിജീവിയും ചിന്തകനുമാണ്. രാജീവ് കൂടുതൽ കർമനിരതനും. രാഹുലിന്റെ പ്രതിച്ഛായ ഒടുവിൽ അദ്ദേഹത്തിന്റെ വഴിയിലൂടെയാണ് വരുന്നത്. രണ്ട് ഭാരത് ജോഡോ യാത്രകൾ അതിന് സഹായിച്ചു. ആ പ്രതിച്ഛായ തകർക്കാൻ കോടിക്കണക്കിന് രൂപ ചെലവഴിച്ച് സംഘടിതമായിനടത്തിയ ശ്രമങ്ങളെ രാഹുൽ അതിജീവിച്ചു. ഒരു വ്യക്തി, അവന്റെ കുടുംബം, പാരമ്പര്യം,…

Read More

‘സാം പിത്രോദ നടത്തിയ സാമ്യതകൾ ദൗർഭാഗ്യകരം, അംഗീകരിക്കാനാവാത്തത്’; കോൺഗ്രസ് നേതൃത്വം

ഇന്ത്യക്കാരുടെ രൂപസാദൃശ്യത്തെ സംബന്ധിച്ച് കോൺഗ്രസ് നേതാവ് സാം പിത്രോദ നടത്തിയ പ്രസ്താവനയെ തള്ളി കോൺഗ്രസ് തേതൃത്വം. പ്രസ്താവന ദൗർഭാഗ്യകരവും അംഗീകരിക്കാനാവാത്തതുമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി. ഇന്ത്യയുടെ കിഴക്കുഭാഗത്തുള്ളവർ ചൈനക്കാരെപോലെയും പടിഞ്ഞാറുള്ളവർ അറബികളെപ്പോലെയും ദക്ഷിണേന്ത്യക്കാർ അഫ്രിക്കയിലുള്ളവരെ പോലെയും വടക്കുള്ളവർ ബ്രിട്ടീഷുകാരേപ്പോലെയും ആണെന്നുമുള്ള പ്രസ്താവനയാണ് വിവാദമായത്. ഇന്ത്യയിലെ വൈവിധ്യത്തെ ചൂണ്ടിക്കാട്ടാൻ സാം പിത്രോദ നടത്തിയ സാമ്യതകൾ ദൗർഭാഗ്യകരവും അംഗീകരിക്കാനാവാത്തതുമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇതിൽനിന്ന് പൂർണമായും വിട്ടുനിൽക്കുന്നു, ജയറാം രമേശ് ട്വിറ്ററിൽ കുറിച്ചു. പ്രസ്താനവയ്ക്കെതിരേ ബി.ജെ.പി…

Read More