
ഓസ്ട്രേലിയൻ കൗമാര താരം സാം കോൺസ്റ്റാസിൻ്റെ ദേഹത്ത് ഇടിച്ച സംഭവം ; ഇന്ത്യൻ താരം വിരാട് കോലിക്ക് മാച്ച് ഫീയുടെ 20 ശതമാനം പിഴയിച്ച് ഐസിസി
ബോക്‌സിങ് ഡേ ടെസ്റ്റിൽ ഓസീസ് കൗമാര താരം സാം കോൺസ്റ്റാസിന്റെ ദേഹത്ത് ഇടിച്ച സംഭവത്തിൽ വിരാട് കോഹ്‌ലിക്ക് പിഴ.മാച്ച് ഫീയുടെ 20 ശതമാനമാണ് ഐസിസി പിഴ ഈടാക്കിയതെന്നാണ് റിപ്പോർട്ട്. കോൺസ്റ്റാസുമായി ഇന്ത്യൻ താരം അനാവശ്യമായി കൊമ്പുകോർത്തത് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലെ ആദ്യദിനത്തെ ചൂടുപിടിപ്പിച്ചിരുന്നു. പത്താം ഓവർ അവസാനിച്ചതിന് ശേഷമായിരുന്നു സംഭവം. പിച്ചിലൂടെ നടന്നു കൊണ്ടുപോകുന്നതിനിടെയാണ് കോഹ്‌ലി താരത്തെ തോളു കൊണ്ട് ഇടിച്ചത്. പിന്നീട് ഇരുവരും മൈതാനത്ത് വച്ച് വാക്കേറ്റത്തിലേർപ്പെടുകയും ചെയ്തു. ഉസ്മാൻ ഖ്വാജയെത്തിയാണ് രംഗം ശാന്തമാക്കിയത്. ഇന്ത്യൻ…